ആലപ്പുഴ: ചെന്നിത്തല-തൃപ്പെരുന്തുറ പഞ്ചായത്ത് പ്രസിഡണ്ട് വിജയമ്മ ഫിലേന്ദ്രന്‍ രാജിവച്ചു. കോണ്‍ഗ്രസ് പിന്തുണയോടെ ഭരണം വേണ്ടെന്ന സി.പി.ഐ.എം തീരുമാനത്തെ തുടര്‍ന്നാണ് രാജി.
ചെന്നിത്തലയില്‍ പ്രസിഡണ്ട് സ്ഥാനം പട്ടികജാതി വനിതാ സംവരണമാണ്. 18 അംഗ ഭരണസമിതിയില്‍ യു.ഡി.എഫിനും ബി.ജെ.പിക്കും ആറു വീതവും എല്‍.ഡി.എഫിന് അഞ്ചും അംഗങ്ങളാണുള്ളത്. ഒരു സ്വതന്ത്രനുമുണ്ട്.
ബി.ജെ.പിക്കും എല്‍.ഡി.എഫിനുമാണ് പട്ടികജാതി വനിത പ്രതിനിധികളുള്ളത്. ബി.ജെ.പി അധികാരത്തില്‍ എത്താതിരിക്കാനാണ് കോണ്‍ഗ്രസ് എല്‍.ഡി.എഫിന് പിന്തുണ നല്‍കിയത്.
എന്നാല്‍ ഭൂരിപക്ഷമില്ലാത്തിടത്ത് പ്രസിഡണ്ടാകുന്നത് ശരിയല്ലെന്നാണ് ജില്ലാ സെക്രട്ടറി ആര്‍ നാസര്‍ പറഞ്ഞത്.
പഞ്ചായത്ത് ഒന്നാം വാര്‍ഡ് ജനറല്‍ സീറ്റില്‍നിന്ന് 187 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയമ്മ ജയിച്ചത്. പഞ്ചായത്ത് വൈസ് പ്രസിഡണ്ടായി കോണ്‍ഗ്രസിലെ രവികുമാറിനെയും തെരഞ്ഞെടുത്തിരുന്നു.
പ്രസിഡണ്ട് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ ആറംഗങ്ങള്‍ വിജയമ്മ ഫിലേന്ദ്രന് വോട്ട്‌ചെയ്തു. വൈസ് പ്രസിഡണ്ട് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ഏഴ് വോട്ടുകള്‍ ലഭിച്ചു. സ്വതന്ത്രന്‍ യു.ഡി.എഫിന് വോട്ടുചെയ്തു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക