കൊച്ചി: വിനയന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ പത്തൊമ്പതാം നൂറ്റാണ്ടില്‍ നടന്‍ ചെമ്പന്‍ വിനോദും. കായംകുളം കൊച്ചുണ്ണിയായിട്ടാണ് ചെമ്പന്‍ ചിത്രത്തില്‍ അഭിനയിക്കുന്നത്.
പത്തൊമ്പതാം നൂറ്റാണ്ടിലെ തിരുവിതാംകൂര്‍ ചരിത്രമാണ് ചിത്രം പറയുന്നത്. സിജു വില്‍സണാണ് ചിത്രത്തിലെ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത് കന്നഡ ചിത്രം മുകില്‍ പെട്ട എന്ന ചിത്രത്തിലൂടെ പ്രശസ്തയായ കയാദു ലോഹറാണ് നായിക.
കഥാപാത്രത്തിനായി സിജു വില്‍സണ്‍ കഴിഞ്ഞ ആറുമാസമായി കളരിപ്പയറ്റും കുതിരയോട്ടവും മറ്റ് ആയോധന കലകളും പരിശീലിച്ചിരുന്നു. നേരത്തെ കായംകുളം കൊച്ചുണ്ണി എന്ന ചിത്രത്തില്‍ നിവിന്‍ പോളി കൊച്ചുണ്ണിയായി എത്തിയിരുന്നു.