ചന്ദ്രിക കള്ളപ്പണക്കേസ്: ഇബ്രാഹീം കുഞ്ഞിനെതിരായ ഇ.ഡി അന്വേഷണത്തിന് സ്റ്റേ
kerala new
ചന്ദ്രിക കള്ളപ്പണക്കേസ്: ഇബ്രാഹീം കുഞ്ഞിനെതിരായ ഇ.ഡി അന്വേഷണത്തിന് സ്റ്റേ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 2nd November 2021, 1:57 pm

കൊച്ചി: പാലാരിവട്ടം മേല്‍പാലം അഴിമതി വഴി ലഭിച്ച പണം ചന്ദ്രിക ദിനപത്രത്തിന്റെ അക്കൗണ്ടിലൂടെ വെളിപ്പിച്ചെന്ന ആരോപണത്തില്‍ ഇബ്രാഹിംകുഞ്ഞിനെതിരായ ഇ.ഡി അന്വേഷണത്തിന് സ്റ്റേ.

അന്വേഷണം തടയണമെന്ന ഇബ്രാഹീം കുഞ്ഞിയുടെ ഹരജിയിലാണ് നടപടി. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചാണ് ഉത്തരവിട്ടത്.

രണ്ടാഴ്ചയാണ് സ്‌റ്റേ ഏര്‍പ്പെടുത്തിയത്. ഇതിന് ശേഷം വിശദമായി വാദം കേട്ട് ഹരജിയില്‍ തീരുമാനം എടുക്കാം എന്നാണ് കോടതി പറഞ്ഞത്.

പത്തുകോടി രൂപയുടെ കള്ളപ്പണം വെളിപ്പിച്ചെന്ന് ആരോപിക്കുന്ന കേസില്‍ എന്‍ഫോഴ്‌സ്‌മെന്റും അന്വേഷിക്കണമെന്ന സിംഗിള്‍ ബെഞ്ച് ഉത്തരവു റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മുന്‍ മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞ് ഹൈക്കോടതിയെ സമീപിച്ചിരുന്നു.

പാലാരിവട്ടം മേല്‍പാലം അഴിമതി വഴി ലഭിച്ച പണം ചന്ദ്രിക ദിനപത്രത്തിന്റെ അക്കൗണ്ടിലൂടെ വെളിപ്പിച്ചെന്ന ആരോപണത്തില്‍ ഇ.ഡിയും വിജിലന്‍സും അന്വേഷിക്കണമെന്നായിരുന്നു കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് 17ലെ ഹൈക്കോടതി ഉത്തരവ്.

ഈ ഉത്തരവിനെ തുടര്‍ന്നാണ്, ചികിത്സയിലായിരിക്കുമ്പോള്‍ വിജിലന്‍സ് നവംബര്‍ 18 ന് അറസ്റ്റ് ചെയ്തതെന്ന് അപ്പീലില്‍ അറിയിച്ചു.

തന്റെ ഭാഗം കേള്‍ക്കാതെയായിരുന്നു ഹര്‍ജിയിലെ നടപടിയെന്നും ഇതു സുപ്രീം കോടതി ഉത്തരവുകള്‍ക്കു വിരുദ്ധമാണെന്നും അപ്പീലില്‍ ചൂണ്ടിക്കാട്ടി. അന്വേഷണത്തിന്റെ മറവില്‍ ഇ.ഡിയും വിജിലന്‍സും പീഡിപ്പിച്ചെന്നും ഹരജിയിലുണ്ട്.

 

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

 

 

updating..Chandrika money laundering case: Stay for ED probe against Ibrahim Kunju