ശ്രീനാഥ് ഭാസി പ്രധാന കഥാപാത്രത്തിൽ എത്തിയ ചിത്രമാണ് എൽ.എൽ.ബി. ചിത്രത്തിൽ ചൈത്ര പ്രവീൺ എന്ന പുതുമുഖ നടിയും അഭിനയിച്ചിരുന്നു. ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി കോഴിക്കോട് നടന്ന പരിപാടിയിൽ ചൈത്ര ധരിച്ച വസ്ത്രത്തെ ചൊല്ലി സോഷ്യൽ മീഡിയയിൽ ചർച്ചകൾ വന്നിരുന്നു. ഇതിന് പിന്നാലെ താരം വലിയ രീതിയിൽ ബുള്ളിങ് നേരിടേണ്ടിയും വന്നു. ശരീരം കാണുന്ന രീതിയിൽ വസ്ത്രം ധരിച്ചെന്ന് പറഞ്ഞാണ് താരം വലിയ സൈബർ ആക്രമണം നേരിട്ടത്.
ഇങ്ങനെ വൈറൽ ആകുമെന്ന് കരുതിയിരുന്നോ എന്ന ചോദ്യത്തിന് മറുപടി പറയുകയാണ് ചൈത്ര. ഇങ്ങനെ വൈറലാകുമെന്ന് കരുതിയില്ലെന്നും തന്നെ മറ്റുള്ളവരുടെ മുന്നിൽ നല്ലരീതിയിൽ ക്യാരി ചെയ്യുന്ന ഒരാളാണ് താനെന്നും ചൈത്ര പറഞ്ഞു. അത് അമ്മയുടെ സാരിയാണെന്നും താൻ അത് ധരിച്ചപ്പോൾ എല്ലാവർക്കും ഇഷ്ടമായിരുന്നെന്നും ചൈത്ര സില്ലി മോങ്ക്സ് മോളിവുഡിനോട് പറഞ്ഞു.
‘ഇങ്ങനെ ഒരിക്കലും വൈറലാവണമെന്ന് ഞാൻ ചിന്തിച്ചിട്ടില്ല. എന്നെ ഞാൻ നല്ല രീതിയിൽ ക്യാരി ചെയ്യാറുണ്ട്. ഏത് പ്ലാറ്റഫോമിൽ ആണെങ്കിലും സിനിമയ്ക്ക് ആണെങ്കിലും, എവിടെ പോകുവാണെങ്കിലും ഞാൻ എന്നെ നന്നായിട്ട് ക്യാരി ചെയ്യുന്ന ഒരാളാണ്. ഞാൻ ബ്യൂട്ടിഫുൾ ആയിരിക്കണം. അമ്മയുടെ ഒരു സാരിയാണ് ഞാൻ അന്ന് ഉടുത്തിരുന്നത്. നിനക്ക് ആ ബ്ലാക്ക് സാരി നല്ല രസമുണ്ടെന്ന് അമ്മ പറഞ്ഞു.
എന്റെ കോ- ആക്ടേഴ്‌സ് ആയിട്ടുള്ള കാർത്തിക, നാദിറ എന്നിവരോടെല്ലാം സാരി എങ്ങനെയുണ്ടെന്ന് ഞാൻ ചോദിച്ചപ്പോൾ നല്ല ഭംഗിയുണ്ട് നല്ല രസമുണ്ട് എന്ന് പറഞ്ഞിട്ടാണ് സ്റ്റേജിലേക്ക് കയറുന്നത്. നാദിറ ആ ബ്ലൗസ് ചോദിക്കുകയും ചെയ്തു. എനിക്കിടാൻ തരുമോ എന്ന രീതിയിൽ വരെ ചോദിച്ചിരുന്നു.
സ്റ്റേജിൽ കയറി ഡാൻസ് ചെയ്യാൻ തുടങ്ങിയപ്പോൾ ഞാൻ മറ്റൊന്നും ശ്രദ്ധിച്ചില്ല. നേവൽ കാണുന്നുണ്ട് എന്നൊക്കെ എനിക്കറിയാമായിരുന്നു. ഞാൻ അതിൽ കെയർഫുൾ ആയിരുന്നു. എന്റെ സ്കർട്ട് കുറച്ച് ഇറങ്ങിപ്പോയിരുന്നു. ഞാൻ ഇങ്ങനെ ഹൈഡ് ചെയ്യാൻ നോക്കുന്നുണ്ട്. ഡാൻസ് എനിക്ക് ഭയങ്കര ഇഷ്ടമുള്ള ഒരു കാര്യമാണ്. ഞാൻ ഭയങ്കര എൻജോയ് ചെയ്യും.
ഡാൻസ് ചെയ്തപ്പോൾ ഞാൻ ഞാനായി. എന്റെ ശരീര ഭാഗം കാണുന്നുണ്ടോ എന്ന ചിന്തയൊന്നും എനിക്ക് വന്നിരുന്നില്ല. ഞാൻ നല്ല രീതിയിൽ എൻജോയ് ചെയ്ത് ഡാൻസ് ചെയ്തു. പാട്ട് കേട്ടാൽ ഞാൻ എപ്പോഴും അങ്ങനെയാണ്. നന്നായിട്ട് ഡാൻസ് ചെയ്യും.
ബ്ലാക്ക് എനിക്ക് ഭയങ്കര കോൺഫിഡന്റ് ആയിട്ടുള്ള കളറാണ്. ഞാൻ ബ്ലാക്ക് ഇട്ട് ഇറങ്ങി. ഞാനിത് ഇങ്ങനെ വൈറലാവും ചർച്ചയാവും എന്ന് കരുതി ഇട്ടതല്ല. ഞാൻ കുറെ കാലമായിട്ട് എന്നെ ക്യാരി ചെയ്യുന്നത് ഇങ്ങനെയാണ്. ഞാനൊരുപാട് ബോഡി ഷൈമിങ് അനുഭവിച്ചിട്ടുള്ള ഒരു വ്യക്തിയാണ്.
എനിക്കൊരുപാട് മോശമായിട്ടുള്ള കമന്റസുമൊക്കെ വരാറുണ്ട്. അവിടുന്ന് നമ്മൾ അതൊക്കെ സർവൈവ് ചെയ്ത് നമ്മുടെ ബോഡിയെ നമ്മൾ തന്നെ എൻഹാൻസ് ചെയ്യണം. നമ്മൾ നമ്മളുടെ ബോഡിയെ ഇഷ്ടപ്പെട്ടു തുടങ്ങുമ്പോഴാണ് നമ്മൾ അതിനെ എംബ്രയ്സ് ചെയ്യാൻ തുടങ്ങുന്നത്. അങ്ങനെ ഇട്ട ഡ്രസ്സ് ആണ്. അതിൽ ഒരു തെറ്റും എനിക്ക് തോന്നിയില്ല,’ ചൈത്ര പറഞ്ഞു.
Content Highlight: Chaithra praveen about body shaming