Kerala News
സി.എഫ് തോമസ് എം.എല്‍.എ അന്തരിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
2020 Sep 27, 05:06 am
Sunday, 27th September 2020, 10:36 am

തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവും എം.എല്‍.എയുമായ സി.എഫ് തോമസ് അന്തരിച്ചു. 81വയസായിരുന്നു. അര്‍ബുധബാധിതനായി തിരുവല്ല ബിലീവേഴ്്‌സ് ചര്‍ച്ച് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം.

കേരള രാഷ്ട്രീയത്തില്‍ നിര്‍ണായ സ്വാധീനമുള്ള നേതാവായിരുന്നു സി.എഫ്.തോമസ്. ഒമ്പത് തവണ ചങ്ങനാശേരി മണ്ഡലത്തെ പ്രതിനീധികീരിച്ച് എം.എല്‍.എയായിരുന്നു. എ.കെ ആന്റണി മന്ത്രി സഭയില്‍ മന്ത്രിയുമായിരുന്നു.

കെ.എം.മാണിയോടൊപ്പം നിന്ന് കേരള കോണ്‍ഗ്രസ് മധ്യകേരളത്തില്‍ വളര്‍ത്തുന്നതില്‍ നിര്‍ണായകമായ പങ്കുവഹിച്ച നേതാവാണ് സി.എഫ്. തോമസ്.

1964 കേരള കോണ്‍ഗ്രസ് രൂപീകൃതമാകുമ്പോള്‍ സ്ഥാപക നേതാക്കളില്‍ ഒരാളായിരുന്നു അദ്ദേഹം. കേരള കോണ്‍ഗ്രസിന്റെ പിളര്‍പ്പുകളിലെല്ലാം കെ.എം.മാണിയോടൊപ്പം നിന്ന അദ്ദേഹം കെ.എം.മാണിയുടെ മരണശേഷം പി.ജെ. ജോസഫിനൊപ്പമായിരുന്നു നില്‍ക്കുകയായിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: CF Thomas MLA Passes away