ന്യൂദല്‍ഹി: ദല്‍ഹി സര്‍ക്കാറിന്റെ വാതില്‍പ്പടി റേഷന്‍ വിതരണത്തിന് അനുമതി നല്‍കാതെ കേന്ദ്ര സര്‍ക്കാര്‍. അടുത്ത ആഴ്ച ആരംഭിക്കാനിരുന്ന പദ്ധതിക്ക് കേന്ദ്രം അനുമതി നല്‍കിയില്ലെന്ന് ആംആദ്മി സര്‍ക്കാര്‍ അറിയിച്ചു.
ദല്‍ഹിയിലെ ഓരോ വീട്ടുകാര്‍ക്കും അവരുടെ പടിവാതില്‍ക്കല്‍ റേഷന്‍ വിതരണം ചെയ്യാനായിരുന്നു ദല്‍ഹി സര്‍ക്കാരിന്റെ തീരുമാനം. അടുത്തയാഴ്ച നടപ്പാക്കാന്‍ തീരുമാനിച്ചിരുന്ന പദ്ധതി 72ലക്ഷം പേര്‍ക്ക് ഗുണം ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്.
അതേസമയം, കെജ്രിവാളിന്റെ ‘ഘര്‍ ഘര്‍ റേഷന്‍ പദ്ധതി’ നിര്‍ത്താന്‍ റേഷന്‍ മാഫിയയുമായി പ്രധാമന്ത്രിക്ക് എന്തുതരം നടപടിക്രമമാണ് ഉള്ളതെന്ന് ആം ആദ്മി പാര്‍ട്ടി ചോദിച്ചു. പിസയും ബര്‍ഗറും വസ്ത്രങ്ങളും സ്മാര്‍ട്ട് ഫോണും ഹോം ഡലിവറി നടത്തുമ്പോള്‍ പാവപ്പെട്ടവര്‍ക്കുള്ള റേഷന്‍ ഡെലിവറി അനുവദിക്കുന്നില്ലെന്നും ആം ആദ്മി പറഞ്ഞു.
പദ്ധതിക്കെതിരെ ആശങ്കകള്‍ ഉയര്‍ത്തിയ കേന്ദ്ര സര്‍ക്കാര്‍ റേഷന്‍ കാര്‍ഡ് ഉടമകള്‍ ധാന്യങ്ങളും മറ്റ് ആവശ്യങ്ങളും കേന്ദ്ര നിയമപ്രകാരം നിശ്ചയിച്ചിരിക്കുന്നതിനേക്കാള്‍ ഉയര്‍ന്ന നിരക്കില്‍ വാങ്ങാന്‍ ഇടയാക്കുമെന്നും പറഞ്ഞിരുന്നു.