തിരുവനന്തപുരം: തിരുവനന്തപുരം മൃഗശാലയില്‍ നിന്ന് കാണാതായ ഹനുമാന്‍ കുരങ്ങിനെ പിടിച്ചു. ജര്‍മന്‍ സാംസ്‌കാരിക കേന്ദ്രത്തിലെ ശുചിമുറിയില്‍ നിന്നാണ് കുരങ്ങിനെ കണ്ടെത്തിയത്. തുടര്‍ന്ന് മൃഗശാല അധികൃതരെത്തി കുരങ്ങിനെ പിടികൂടുകയായിരുന്നു.
കഴിഞ്ഞ ഒരു മാസത്തോളം മൃഗശാല ജീവനക്കാരെ വട്ടം കറക്കുകയായിരുന്നു ഈ കുരങ്ങ്. ജൂണ്‍ 16നാണ് തിരുപ്പതിയില്‍ നിന്ന് എത്തിച്ച കുരങ്ങ് മൃഗശാലയില്‍ നിന്ന് ചാടിപ്പോയത്.
ഒരു ജോഡി സിംഹം, ഒരു ജോഡി ഹനുമാന്‍ കുരങ്ങ്, എമു എന്നിവയെയാണ് തിരുപ്പതി ശ്രീ വെങ്കിടേശ്വര സുവോളജിക്കല്‍ പാര്‍ക്കില്‍ നിന്ന് കൊണ്ടുവന്നത്.
മൃഗശാല ഡയറക്ടര്‍ ഉള്‍പ്പെട്ട 13 അംഗ സംഘം തിരുപ്പതിയില്‍നിന്ന് മൃഗങ്ങളെ റോഡുമാര്‍ഗമാണ് തിരുവനന്തപുരത്ത് എത്തിച്ചത്. ഇതില്‍ പെണ്‍ ഹനുമാന്‍ കുരങ്ങായിരുന്നു ചാടിപ്പോയിരുന്നത്.