ചെന്നൈ: തമിഴ്‌നാട് സംസ്ഥാന നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് കാലത്ത് തിങ്കളാഴ്ച്ച വരെ പിടികൂടിയത് 433.92 കോടി രൂപയുടെ വസ്തുക്കള്‍. വോട്ടിനുള്ള പണം, മദ്യം, ലഹരി വസ്തുക്കള്‍, സ്വര്‍ണവും വെള്ളിയും അടക്കമാണ് 433.92 കോടി രൂപയുടെ വസ്തുക്കള്‍ തമിഴ്‌നാട് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പിടികൂടിയത്.
230 കോടി രൂപയാണ് വിവിധ ഇടങ്ങളിലായി കമ്മീഷന്‍ പിടികൂടിയത്. അണ്ണാ ഡി.എം.കെ, ഡി.എം.കെ പാര്‍ട്ടികളില്‍ നിന്ന് വോട്ട് ചെയ്യുന്നതിനായി വോട്ടര്‍മാര്‍ക്ക് നല്‍കാനെത്തിയ പണമാണിതെന്നാണ് സൂചന.
പണമായി 230.72 കോടി രൂപയും 5.14 കോടി രൂപയുടെ മദ്യവും 2.2 കോടിയുടെ മയക്കുമരുന്നുമാണ് പിടികൂടിയത്.
ഇതിന് പുറമെ 176.22 കോടി രൂപയുടെ സ്വര്‍ണം വെള്ളി വസ്തുക്കളും പിടികൂടിയിട്ടുണ്ട്. ഡി.എം.കെ നേതാക്കള്‍ മത്സരിക്കുന്ന അഞ്ച് നിയമസഭാ മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് മാറ്റിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഭരണകക്ഷിയായ എ.ഐ.എ.ഡി.എം.കെ ചീഫ് ഇലക്ടറല്‍ ഓഫീസര്‍ക്ക് പരാതി നല്‍കിയിരുന്നു.
കൊളത്തൂര്‍ (ഡി.എം.കെ പ്രസിഡന്റ് എം കെ സ്റ്റാലിന്‍), ചെപാക് – ട്രിപ്പ്‌ലിക്കെയ്ന്‍ (ഉദയനിധി സ്റ്റാലിന്‍), കട്പാടി (ജനറല്‍ സെക്രട്ടറി എസ്. ദുരൈ മുരുകന്‍), ട്രിച്ചി വെസ്റ്റ് (പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.എന്‍ നെഹ്റു), തിരുവണ്ണാമലൈ (മുന്‍ ഡി.എം.കെ മന്ത്രി ഇ.വി വേലു) എന്നിവര്‍ മത്സരിക്കുന്ന മണ്ഡലത്തിലാണ് വോട്ടെടുപ്പ് മാറ്റണമെന്ന് പരാതി നല്‍കിയത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക