Kerala News
എം.എന്‍ കാരശ്ശേരി അടക്കമുള്ള പരിസ്ഥിതി പ്രവര്‍ത്തകര്‍ക്കുനേരെയുള്ള ആക്രമണം; അമ്പത് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 Oct 09, 04:23 am
Wednesday, 9th October 2019, 9:53 am

തിരുവമ്പാടി: പി.വി. അന്‍വര്‍ എം.എല്‍.എയുടെ ഭാര്യാപിതാവിന്റെ പേരിലുള്ള കക്കാടംപൊയിലിലെ അനധികൃത തടയണ പരിശോധിക്കാനെത്തിയ എം.എന്‍. കാരശ്ശേരി അടക്കമുള്ള പരിസ്ഥിതി പ്രവര്‍ത്തകരെ ആക്രമിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു. കണ്ടാലറിയാവുന്ന അമ്പത് പേര്‍ക്കെതിരെയാണ് തിരുവമ്പാടി പൊലീസ് കേസെടുത്തിരിക്കുന്നത്. സംഘം ചേര്‍ന്ന് അക്രമിച്ചുവെന്നാണ് കേസ്.

കാരശ്ശേരിക്ക് പുറമെ സി.ആര്‍. നീലകണ്ഠന്‍, ഡോ: ആസാദ്, കെ.അജിത, പ്രൊഫ: കുസുമം ജോസഫ്, ടി.വി.രാജന്‍ എന്നിവരടക്കമുള്ള പരിസ്ഥിതി പ്രവര്‍ത്തകര്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ആക്രമണത്തില്‍ പ്രതിഷേധിച്ച് സാംസ്‌കാരിക പ്രവര്‍ത്തകര്‍ കോഴിക്കോട് പ്രകടനം നടത്തിയിരുന്നു. ആള്‍കൂട്ടം തങ്ങളെ അക്രമിക്കുകയായിരുന്നുവെന്നും തങ്ങളോടൊപ്പമുണ്ടായിരുന്ന കുസുമം ജോസഫിനെ അസഭ്യം പറയുകയും കൈ പിടിച്ച് തിരിക്കുകയും ചെയ്തുവെന്നും എം.എന്‍. കാരശ്ശേരി പറഞ്ഞു. തങ്ങള്‍ സമരത്തിന് പോയതല്ല, തടയണ സംബന്ധിച്ച നിജസ്ഥിതി അന്വേഷിക്കുന്നതിന് പോയതാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ