rss-cpim clash
മട്ടന്നൂരില്‍ രണ്ട് സി.പി.ഐ.എം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു; ഇന്ന് ഹര്‍ത്താല്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2017 Dec 26, 12:57 am
Tuesday, 26th December 2017, 6:27 am

കണ്ണൂര്‍: മട്ടന്നൂരില്‍ രണ്ട് സി.പി.ഐ.എം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു.  മട്ടന്നൂര്‍ അയല്ലൂര്‍ വായനശാലയില്‍ ഇരിക്കുകയായിരുന്ന ഡോ.സുധീര്‍, ശ്രീജിത്ത് എന്നിവരെ ആയുധങ്ങളുമായി ബൈക്കിലെത്തിയ അക്രമിസംഘം വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു.

തലക്കും കൈകാലുകള്‍ക്കും ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ആദ്യം കണ്ണൂരിലെ എ.കെ.ജി ആശുപത്രിയിലും പിന്നീട് കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

ആര്‍.എസ്.എസ് പ്രവര്‍ത്തകരാണ് അക്രമണത്തിന് പിന്നിലെന്ന് സി.പി.ഐ.എം ആരോപിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച് സിപിഐഎം മാലൂര്‍, തില്ലങ്കേരി, കൂടാളി, കീഴല്ലൂര്‍ പഞ്ചായത്തുകളിലും ഇരിട്ടി, മട്ടന്നൂര്‍ നഗരസഭാ പരിധിയിലും ഇന്ന് ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. രാവിലെ ആറു മണി മുതല്‍ വൈകീട്ട് ആറു മണി വരെയാണ് ഹര്‍ത്താല്‍.