സി.പി.ഐ.എം സംസ്ഥാനകമ്മിറ്റിയില്‍ രണ്ടുപേരെക്കൂടി ഉള്‍പ്പെടുത്തി
Kerala
സി.പി.ഐ.എം സംസ്ഥാനകമ്മിറ്റിയില്‍ രണ്ടുപേരെക്കൂടി ഉള്‍പ്പെടുത്തി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 26th July 2012, 10:06 am

തിരുവനന്തപുരം:  സി.പി.ഐ.എം സംസ്ഥാന കമ്മിറ്റിയില്‍ രണ്ടു പേരെക്കൂടി ഉള്‍പ്പെടുത്തി. ദിനേശന്‍ പുത്തലത്ത്, സജീവന്‍ എന്നിവരെയാണ് ഉള്‍പ്പെടുത്തിയത്. മാര്‍ക്‌സിസ്റ്റ് സംവാദത്തിന്റെ എഡിറ്ററാണ് ദിനേശന്‍ പുത്തലത്ത്. എ.കെ.ജി സെന്റര്‍ ഓഫീസ്‌ സെക്രട്ടറിയാണ് സജീവന്‍. []

അതേസമയം, സി.പി.ഐ.എം മേഖലാ പ്രവര്‍ത്തനയോഗങ്ങള്‍ക്ക് ഇന്നു തുടക്കമാവും. സി.പി.ഐ.എമ്മിലെ സംഘടനാപ്രശ്‌നങ്ങള്‍ സംബന്ധിച്ച കേന്ദ്രകമ്മിറ്റി തീരുമാനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനുളള ആദ്യമേഖലാ റിപ്പോര്‍ട്ടിങ് ഇന്ന് കോഴിക്കോട്ടാണ് നടക്കുന്നത്. പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് റിപ്പോര്‍ട്ടിങ്ങില്‍ പങ്കെടുക്കും.

കേന്ദ്ര കമ്മിറ്റി തീരുമാനങ്ങളുടേതായി പാര്‍ട്ടി പത്രത്തില്‍ പ്രസിദ്ധീകരിക്കപ്പെട്ട വിവരങ്ങളാണ് പ്രധാനമായും ജനറല്‍ സെക്രട്ടറി റിപ്പോര്‍ട്ടിങ്ങില്‍ അവതരിപ്പിക്കുക.

ടി.പി ചന്ദ്രശേഖരന്‍ വധക്കേസ് പാര്‍ട്ടിയില്‍ ഉണ്ടാക്കിയ പ്രതിസന്ധി കേന്ദ്രകമ്മിറ്റിയില്‍ സജീവമായി ചര്‍ച്ച ചെയ്ത സാഹചര്യത്തില്‍ കോഴിക്കോട്ടെ പാര്‍ട്ടി റിപ്പോര്‍ട്ടിങ്ങിന് പ്രാധാന്യം കല്‍പ്പിക്കുന്നുണ്ട്.

പാലക്കാട് മുതല്‍ കാസര്‍കോട് വരെയുള്ള മലബാറിലെ ആറ് ജില്ലകളില്‍ നിന്നുളളവരാണ് റിപ്പോര്‍ട്ടിങ്ങില്‍ പങ്കെടുക്കുന്നത്.