ഇ.ഡി നോട്ടീസ് അയച്ച് ബുദ്ധിമുട്ടിക്കുന്നു; ചോദ്യം ചെയ്യലില്‍ ഇളവ് നല്‍കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ച് സി.എം രവീന്ദ്രന്‍
Kerala News
ഇ.ഡി നോട്ടീസ് അയച്ച് ബുദ്ധിമുട്ടിക്കുന്നു; ചോദ്യം ചെയ്യലില്‍ ഇളവ് നല്‍കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ച് സി.എം രവീന്ദ്രന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 15th December 2020, 9:15 pm

കൊച്ചി:എന്‍ഫോഴ്സ്മെന്റ് ഡയരക്ട്രേറ്റിന്റെ ചോദ്യം ചെയ്യലില്‍ നിന്ന് ഇളവ് നല്‍കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയായ സി.എം. രവീന്ദ്രന്‍ ഹൈക്കോടതിയെ സമീപിച്ചു.

നിരന്തരം നോട്ടീസ് അയച്ച് ഇ.ഡി. ബുദ്ധിമുട്ടിക്കുന്നെന്നും അതിനാല്‍ ഇടക്കാല ആശ്വാസമായി ഹൈക്കോടതി ഇടപെടണമെന്നും അദ്ദേഹം ഹരജിയില്‍ ആവശ്യപ്പെട്ടു.

ചോദ്യം ചെയ്യുന്നതിനുള്ള സമയം കോടതി നിശ്ചയിക്കണം, കസ്റ്റഡിയില്‍ ചോദ്യം ചെയ്യരുത്, ചോദ്യം ചെയ്യുന്ന സമയത്ത് അഭിഭാഷകനെ അനുവദിക്കണം എന്നിവയാണ് ഹരജിയിലെ പ്രധാന ആവശ്യങ്ങള്‍.

അതേസമയം വ്യാഴാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് രവീന്ദ്രന് ഇ.ഡി നോട്ടീസ് അയച്ചിരിക്കുകയാണ്. വ്യാഴാഴ്ച രാവിലെ പത്ത് മണിക്ക് ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നിര്‍ദ്ദേശം.

ഇത് നാലാംവട്ടമാണ് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് അയക്കുന്നത്. നേരത്തെ മൂന്ന് തവണയും ആരോഗ്യപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി രവീന്ദ്രന്‍ ചോദ്യം ചെയ്യലിന് ഹാജരായിരുന്നില്ല.

കഴിഞ്ഞ തവണ ഇ.ഡി നോട്ടീസ് അയച്ചപ്പോള്‍ ആരോഗ്യപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി ഹാജരാകാന്‍ ഒരാഴ്ച സമയം നീട്ടിനല്‍കണമെന്ന് രവീന്ദ്രന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ അഭ്യര്‍ത്ഥന തള്ളിയാണ് വ്യാഴാഴ്ച ഹാജരാകാന്‍ ഇ.ഡി ആവശ്യപ്പെട്ടത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: C M Raveendran Approches Highcourt