Entertainment news
സ്‌പോട്ടിഫൈയില്‍ ബ്ലാക്ക്പിങ്കിനെയും എക്‌സോയെയും മറികടന്ന് ജങ്കൂക്ക്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Nov 16, 05:56 am
Thursday, 16th November 2023, 11:26 am

ഗ്ലോബല്‍ ടോപ്പ് ആര്‍ട്ടിസ്റ്റ് സ്പോട്ടിഫൈ ചാര്‍ട്ടിലെ ആദ്യ പത്തില്‍ കെ-പോപ്പ് ഫീമെയില്‍ ഗ്രൂപ്പായ ബ്ലാക്ക്പിങ്കിനെ മറികടന്ന് ബി.ടി.എസ് ജങ്കൂക്ക്.

ഇതോടെ ആദ്യ പത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ചാര്‍ട്ടിങ്ങ് കെ-പോപ്പ് ആര്‍ട്ടിസ്റ്റുകളില്‍ രണ്ടാം സ്ഥാനത്ത് എത്തിയിരിക്കുകയാണ് ജങ്കൂക്ക്.

482 ദിവസം ചാര്‍ട്ടില്‍ തുടര്‍ന്ന് ബി.ടി.എസ് ആണ് ഇതില്‍ ഇപ്പോഴും ഒന്നാം സ്ഥാനത്തുള്ളത്. ജങ്കൂക്ക് രണ്ടാം സ്ഥാനത്തെത്തിയതോടെ മൂന്നാം സ്ഥാനത്താണ് ബ്ലാക്ക്പിങ്ക്.

ഇതിനിടയില്‍ കെ-പോപ്പ് ഗ്രൂപ്പായ എക്‌സോ (EXO) യെ മറികടന്ന് സ്‌പോട്ടിഫൈയുടെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ സ്ട്രീമുകള്‍ നേടുന്ന ഏഴാമത്തെ കെ-പോപ്പ് ആര്‍ട്ടിസ്റ്റായും ജങ്കൂക്ക് മാറി. 3.39 ബില്യണ്‍ സ്ട്രീമുകളാണ് ജങ്കൂക്ക് നേടിയത്. എക്‌സോയ്കാകട്ടെ 3.37 ബില്യണ്‍ സ്ട്രീമുകളാണ് ഉള്ളത്.

ഇതിനൊക്കെ പുറമെ, കഴിഞ്ഞ ദിവസങ്ങളില്‍ മറ്റു പല നേട്ടങ്ങളും ജങ്കൂക്ക് സ്വന്തമാക്കിയിട്ടുണ്ട്. ജങ്കൂക്കിന്റെ ‘സ്റ്റാന്‍ഡിങ്ങ് നെക്‌സ്റ്റ് റ്റു യൂ (Standing Next To You)’ യൂ.എസ് ഐടൂണിന്റെ ടോപ്പ് 20യില്‍ തിരിച്ചെത്തി.

ഈ സോങ്ങ് ബില്‍ബോര്‍ഡിന്റെ ഗ്ലോബല്‍ ചാര്‍ട്ടില്‍ ഗ്ലോബല്‍ 200ലും (81.6 മില്യണ്‍ സ്ട്രീമുകള്‍) യു.എസ് ഒഴികെയുള്ള ഗ്ലോബല്‍ 200ലും (71.2 മില്യണ്‍ സ്ട്രീമുകള്‍) ഒന്നാമത് എത്തിയിരുന്നു.

അതിനിടെ കഴിഞ്ഞ ദിവസം ബില്‍ബോര്‍ഡ് ഹോട്ട് 100ന്റെ ആദ്യ പത്തില്‍ മൂന്ന് സോങ്ങുകള്‍ ലിസ്റ്റ് ചെയ്യപ്പെടുന്ന ആദ്യ കെ-പോപ്പ് സോളോയിസ്റ്റായും ജങ്കൂക്ക് മാറി.

Content Highlight: Bts Jungkook Surpassed Blackpink And Exo In Spotify