മാക്‌സി റോഡ്രിഗസിന്റെ വിടവാങ്ങല്‍ മത്സരമായിരുന്നു ഫുട്‌ബോള്‍ ലോകത്തെ ചര്‍ച്ചാ വിഷയം. അര്‍ജന്റീന കണ്ട എക്കാലത്തേയും മികച്ച താരങ്ങളില്‍ ഒരാളായ റോഡ്രിഗസിനായി വിവിധ തലമുറകളാണ് അര്‍ജന്റൈന്‍ ടീമിന്‍ ഒന്നിച്ചത്.
ന്യൂവെല്‍സ് ഓള്‍ഡ് ബോയ്‌സിനെതിരെയാണ് മാക്‌സി റോഡ്രിഗസിന്റെ വിടവാങ്ങല്‍ മത്സരം ഒരുക്കിയത്. മാക്‌സിയുടെ ‘ലാസ്റ്റ് മാച്ച്’ എന്നതിനേക്കാളപ്പുറം മറ്റു ചില പ്രത്യേകതകളും ഈ കളിക്കുണ്ടായിരുന്നു.
സൂപ്പര്‍ താരം ലയണല്‍ മെസി തന്റെ കരിയറിലെ ആദ്യ ഹാഫ് ഹാട്രിക് തികച്ച മത്സരം കൂടിയായിരുന്നു. നാലാം മിനിട്ടില്‍ ആദ്യ ഗോള്‍ നേടി ഗോള്‍വേട്ട ആരംഭിച്ച മെസി 43ാം മിനിട്ടില്‍ മൂന്നാം ഗോളും നേടി ആദ്യ പകുതിയില്‍ തന്നെ ഹാട്രിക് പൂര്‍ത്തിയാക്കിയിരുന്നു.
മത്സരത്തിന്റെ നാലാം മിനിട്ടിലാണ് മെസിയുടെ ക്ലാസ് ഒരിക്കല്‍ക്കൂടി ലോകം കണ്ടത്. ടെക്‌സ്റ്റ്ബുക്ക് ഡെഫനിഷന്‍ ഫ്രീ കിക്കിലൂടെ ഗോള്‍ പോസ്റ്റിന്റെ കോര്‍ണറിലേക്ക് പന്ത് പറന്നിറങ്ങുമ്പോള്‍ സ്‌റ്റേഡിയത്തില്‍ ഒത്തുകൂടിയ 42,000 ആരാധകരും ആവേശത്തില്‍ ആര്‍ത്തിരമ്പി.
36ാം മിനിട്ടില്‍ ഗോള്‍ കീപ്പറുടെ തലയ്ക്ക് മുകളിലൂടെ ചിപ് ചെയ്ത് പന്ത് വലയിലെത്തിച്ച മെസി 43ാം മിനിട്ടില്‍ തകര്‍പ്പന്‍ വോളിയിലൂടെയാണ് മൂന്നാം ഗോള്‍ വലയിലെത്തിച്ച് ഹാട്രിക് പൂര്‍ത്തിയാക്കിയത്.
മെസിക്കൊപ്പം തന്നെ മികടച്ച പ്രകടനമാണ് സ്‌കലോണിയും പുറത്തെടുത്തത്. മത്സരത്തിന്റെ ഒമ്പതാം മിനിട്ടില്‍ അര്‍ജന്റൈന്‍ ഗോള്‍മുഖത്തേക്ക് നടന്ന പ്രത്യാക്രമണത്തെ മികച്ച രീതിയില്‍ തടുത്തുനിര്‍ത്തിയ സ്‌കലോണിയുടെ സ്ലൈഡിങ് ടാക്കിളാണ് ആരാധകരെ ആവേശത്തിലാഴ്ത്തിയത്.
സ്മൂത്ത് ലൈക്ക് എ ബട്ടര്‍ എന്ന പോലെ ആശാന്റെ ടാക്കിള്‍ ആരാധകരെ ആവേശത്തിന്റെ പരകോടിയില്‍ കൊണ്ടുചെന്നെത്തിച്ചിരിക്കുകയാണ്. എഡര്‍ മിലിറ്റാവോയേക്കാളും വാന്‍ ജിക്കിനെക്കാളും മികച്ച ടാക്കിളാണിത് എന്നെല്ലാം ആരാധകര്‍ സ്‌കലോണിയെ വാഴ്ത്തുന്നുണ്ട്.
മികച്ച പ്രകടനം പുറത്തെടുത്തെങ്കിലും തോല്‍ക്കാനായിരുന്നു അര്‍ജന്റീനയുടെ വിധി. അഞ്ചിനെതിരെ ഏഴ് ഗോളിനാണ് അര്‍ജന്റീന ന്യൂവെല്‍സ് ഓള്‍ഡ് ബോയ്‌സിനോട് പരാജയമേറ്റുവാങ്ങിയത്.
Content highlight: Brilliant performance by Messi and Scaloni in Maxi Rodriguez’s farewell match