ഇന്ത്യക്കെതിരെ ബെന്‍ സ്റ്റോക്ക്‌സ് കളിക്കുമോ? വെളിപ്പെടുത്തലുമായി ബ്രണ്ടന്‍ മക്കല്ലം
2023 ലോകകപ്പിന് ശേഷം കാല്‍മുട്ടിന് പരിക്ക് പറ്റിയതിനെ തുടര്‍ന്ന് ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു ബെന്‍ സ്റ്റോക്ക്‌സ്. ഇന്ത്യക്കെതിരെ നടക്കാനിരിക്കുന്ന ടെസ്റ്റ് പരമ്പര മുന്നില്‍കണ്ട് പുനരധിവാസത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു താരം. ഇപ്പോള്‍ താരത്തിനെ കുറിച്ച് സംസാരിക്കുകയാണ് ഇംഗ്ലണ്ട് ഹെഡ് കോച്ച് ബ്രണ്ടന്‍ മക്കല്ലം.
ഹൈദരാബാദില്‍ ഇന്ത്യക്കെതിരെ ഇംഗ്ലണ്ടിനെ നയിക്കാന്‍ സ്റ്റോക്ക് തയ്യാറാണ് എന്നാണ് മക്കല്ലം അഭിപ്രായപ്പെടുന്നത്.
‘അദ്ദേഹം കഠിനാധ്വാനം ചെയ്യുന്നുണ്ട്, അദ്ദേഹത്തിന്റെ പ്രവര്‍ത്തന നൈതികത അസാധാരണമാണെന്ന് എല്ലാവര്‍ക്കും അറിയാം,’ മക്കല്ലം പറഞ്ഞു.
‘അവന്‍ ഓടുന്നത് ഞാന്‍ കണ്ടു, അവന്‍ തയ്യാറാണെന്ന് ഞാന്‍ കരുതുന്നു. ഞങ്ങള്‍ക്ക് വേണ്ടത് വൈകാതെ കോള്‍ക്കാമെന്ന് കരുകുന്നു,’ അദ്ദേഹം പറഞ്ഞു.
സ്റ്റോക്‌സ് ഇതുവരെ ബൗളിങ് പുനരാരംഭിച്ചിട്ടില്ല, അതിനാല്‍ അദ്ദേഹം കളിക്കുകയാണെങ്കില്‍ ഒരു സ്‌പെഷ്യലിസ്റ്റ് ബാറ്ററായിരിക്കുമെന്നാണ് കരുതേണ്ടത്.
ഏകദേശം ആറ് മാസത്തിന് ശേഷമുള്ള ഇംഗ്ലണ്ടിന്റെ ആദ്യ ടെസ്റ്റ് മത്സരമാണിത്, ഇത് തികച്ചും വെല്ലുവിളി നിറഞ്ഞതാണെന്ന് ക്രിക്കറ്റ് നിരീക്ഷകര്‍ നേരത്തെ പറഞ്ഞിരുന്നു. 2021ല്‍ ഇംഗ്ലണ്ട് ഇന്ത്യയില്‍ നാല് മത്സരങ്ങള്‍ അടങ്ങുന്ന പരമ്പരയില്‍ 3-1 ന് തോല്‍വി വഴങ്ങിയിരുന്നു. 2021- 22 വര്‍ഷങ്ങളില്‍ ഇരുവരും തമ്മിലുള്ള അവസാന ടെസ്റ്റ് പരമ്പര 2-2 എന്ന നിലയിലും അവസാനിച്ചു.
ഇംഗ്ലണ്ട് ടീം: ബെന്‍ സ്റ്റോക്സ് (ക്യാപ്റ്റന്‍), റെഹാന്‍ അഹമ്മദ്, ജെയിംസ് ആന്‍ഡേഴ്സണ്‍, ഗസ് അറ്റ്കിന്‍സണ്‍, ജോണി ബെയര്‍സ്റ്റോ, ഷോയിബ് ബഷീര്‍, ഹാരി ബ്രൂക്ക്, സാക്ക് ക്രാളി, ബെന്‍ ഡക്കറ്റ്, ബെന്‍ ഫോക്സ്, ടോം ഹാര്‍ട്ട്ലി, ജാക്ക് ലീച്ച്, ഒല്ലി പോപ്പ്, ഒല്ലി റോബിന്‍സണ്‍, ജോ റൂട്ട്, മാര്‍ക്ക് വുഡ്.
ഇംഗ്ലണ്ടിനെതിരായ ആദ്യ രണ്ട് ടെസ്റ്റിലെ സ്‌ക്വാഡ്: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍, യസ്വസി ജയ്‌സ്വാള്‍,( വിരാട് കോഹ്‌ലി), ശ്രേയസ് അയ്യര്‍, കെ.എല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), കെ.എസ് ഭരത് (വിക്കറ്റ് കീപ്പര്‍), ധ്രുവ് ജുറല്‍ (വിക്കറ്റ് കീപ്പര്‍), ആര്‍. അശ്വിന്‍, രവീന്ദ്ര ജഡേജ, അക്സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്, മുകേഷ് കുമാര്‍, ജസ്പ്രീത് ബുംറ (വിസി), അവേഷ് ഖാന്‍.
Content Highlight: Brendon McCullum Tolks About Ben Stokes