ഫിഫ റാങ്കിങ്ങില്‍ ബ്രസീല്‍ 19 ാം സ്ഥാനത്ത്
DSport
ഫിഫ റാങ്കിങ്ങില്‍ ബ്രസീല്‍ 19 ാം സ്ഥാനത്ത്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 11th April 2013, 4:07 pm

സൂറിച്ച്: ഒരു കാലത്ത് ലോകത്തെ നമ്പര്‍ വണ്‍ ഫുട്‌ബോള്‍ ടീമായ ബ്രസീല്‍ ഫിഫ പുറത്ത് വിട്ട് പുതിയ റാങ്കിങ് പ്രകാരം 19 ാം സ്ഥാനത്ത്!  ജര്‍മനി, അര്‍ജന്റീന, സ്‌പെയ്ന്‍ എന്നിവരാണ് ആദ്യ മൂന്ന് സ്ഥാനങ്ങളിലുള്ളത്.[]

റാങ്കിങ്ങില്‍ ഏറ്റവും വലിയ കുതിപ്പ് നടത്തിയത് ക്രൊയേഷ്യയാണ്. പുതിയ റാങ്കിങ് പ്രകാരം നാലാം സ്ഥാനത്താണ് ക്രൊയേഷ്യ. സെര്‍ബിയയേയും വെയ്ല്‍സിനേയും പിറകിലാക്കിയാണ് ക്രൊയേഷ്യ റാങ്കിങ്ങില്‍ കുതിപ്പ് നടത്തിയത്.

ലോകകപ്പ് യോഗ്യതാ റൗണ്ടിലെ തുടര്‍ച്ചയായ രണ്ട് വിജയങ്ങളാണ് ക്രൊയേഷ്യയെ റാങ്കിങ്ങില്‍ ഉയരാന്‍ സഹായിച്ചത്. അതേസമയം, ഇംഗ്ലണ്ടും ഇറ്റലിയും മൂന്ന് സ്ഥാനങ്ങള്‍ ഇറങ്ങി.

ഇക്വഡോര്‍ ആദ്യ പത്തില്‍ കയറിയതാണ് ഫിഫ റാങ്കിങ്ങിലെ മറ്റൊരു പ്രത്യേകത. ആദ്യമായാണ് ഇക്വഡോര്‍ ആദ്യ പത്തില്‍ ഇടം നേടിയത്. പന്ത്രണ്ടാം സ്ഥാനത്തുള്ള ഐവറികോസ്റ്റാണ് ഉയര്‍ന്ന് റാങ്കിങ്ങിലുള്ള ഏക ആഫ്രിക്കന്‍ ടീം.