റിയോ ഡി ജനീറോ: വീണ്ടും ഡാറ്റാ ചോര്‍ത്തല്‍ വിവാദത്തില്‍ കുടുങ്ങി ഫേസ്ബുക്ക്. ഉപയോക്താക്കളുടെ വിവരങ്ങള്‍ അനുചിതമായി കൈമാറിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ബ്രസീലില്‍ ഫേസ്ബുക്കിന് 1.6 മില്യണ്‍ ഡോളര്‍ പിഴ ചുമത്തി.
ബ്രസീലിലെ നീതിന്യായ വകുപ്പാണ് ഫേസ്ബുക്കിനെതിരെ പിഴ ചുമത്തിയത്. വകുപ്പിന് കീഴില്‍ വരുന്ന ഉപഭോക്തൃ സംരക്ഷണ വിഭാഗമാണ് 4,43,000 ഫേസ്ബുക്ക് ഉപയോക്തക്കളുടെ വിവരങ്ങള്‍ ഫേസ്ബുക്ക് ആപ്പ് നിര്‍മ്മാതാക്കള്‍ക്ക് കൈമാറിയതായി കണ്ടെത്തിയത്. ‘thisisyourdigitallife’ എന്ന ആപ്പ് ഡെവലപ്പേഴ്‌സിനാണ് വിവരങ്ങള്‍ അനുചിതമായ രീതിയില്‍ ലഭ്യമാക്കിയത്.
DoolNews Video
സംശയകരമായ കാര്യങ്ങള്‍ക്ക് വേണ്ടിയാണ് വിവരങ്ങള്‍ നല്‍കിയിരിക്കുന്നതെന്ന് കണ്ടെത്തിയതായി വകുപ്പ് ഇറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു.
ലോകത്തെ ഏറ്റവും വലിയ സമൂഹമാധ്യമമായ ഫേസ്ബുക്ക് സ്വകാര്യവിവര സംരക്ഷണവുമായി ബന്ധപ്പെട്ട് ഫേസ്ബുക്കിലുള്ള കാര്യങ്ങളെക്കുറിച്ച് ഉപയോക്തക്കള്‍ക്ക് കൃത്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നില്ലെന്ന് നീതിന്യായ വിഭാഗം കുറ്റപ്പെടുത്തി.