ആരാധകര്‍ ഏറെ നിരാശയോടെയാണ് വെസ്റ്റ് ഇന്‍ഡീസിന്റെ ഇംഗ്ലണ്ട് പര്യടനത്തിലെ ആദ്യ ടെസ്റ്റിന് കാത്തിരിക്കുന്നത്. ക്രിക്കറ്റ് ലെജന്‍ഡ് ജെയിംസ് ആന്‍ഡേഴ്‌സണിന്റെ അവസാന മത്സരത്തിനാണ് പരമ്പരയില്‍ ആരാധകര്‍ സാക്ഷ്യം വഹിക്കുക.
ആരാധകര്‍ ഏറെ നിരാശയോടെയാണ് വെസ്റ്റ് ഇന്‍ഡീസിന്റെ ഇംഗ്ലണ്ട് പര്യടനത്തിലെ ആദ്യ ടെസ്റ്റിന് കാത്തിരിക്കുന്നത്. ക്രിക്കറ്റ് ലെജന്‍ഡ് ജെയിംസ് ആന്‍ഡേഴ്‌സണിന്റെ അവസാന മത്സരത്തിനാണ് പരമ്പരയില്‍ ആരാധകര്‍ സാക്ഷ്യം വഹിക്കുക.
ക്രിക്കറ്റിന്റെ മക്കയെന്നറിയപ്പെടുന്ന ലോര്‍ഡ്സില്‍ നടക്കുന്ന പരമ്പരയിലെ ആദ്യ മത്സരം കളിച്ച് ആന്‍ഡേഴ്സണ്‍ മഹോജ്വലമായ തന്റെ കരിയറിനോട് വിടപറയും. തന്റെ കരിയറിയെ 188ാം ടെസ്റ്റിനാണ് താരം തയ്യാറെടുക്കുന്നത്. വിരമിക്കലിന് തയ്യാറെടുക്കുന്ന 42കാരനായ ആന്‍ഡേഴ്‌സനെക്കുറിച്ച് സംസാരിച്ച് രംഗത്ത് വന്നിരിക്കുകയാണ് വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ഇതിഹാസം ബ്രയാന്‍ ലാറ.
‘ഇതുവരെ കളിച്ചിട്ടുള്ളതില്‍ വെച്ച് ഏറ്റവും മികച്ച ഫാസ്റ്റ് ബൗളറാണ് അവന്‍. അവന്റെ വിക്കറ്റുകളുടെ എണ്ണം അമ്പരപ്പിക്കുന്നതാണ്. ഇംഗ്ലണ്ടിന് വേണ്ടി അവന്‍ നിര്‍ണായക പങ്കാണ് വഹിച്ചത്. അദ്ദേഹം വിരമിക്കല്‍ മനസില്‍ കണ്ടില്ലെന്ന് എനിക് അറിയാം, പക്ഷെ അത് അദ്ദേഹം അംഗീകരിച്ചു. ഇത് ക്യാപ്റ്റന്റെയും പരിശീലകരുടെയും സെലക്ടര്‍മാരുടേയും തീരുമാനമാണെങ്കില്‍ അങ്ങനെയാവട്ടെ. അദ്ദേഹത്തിന്റേത് മഹത്തായൊരു കരിയറാണ്, അത് നിസാരമല്ല,’ ബ്രയാന്‍ ലാറ പറഞ്ഞു.
ലോകക്രിക്കറ്റില്‍ ആന്‍ഡേഴ്‌സന്‍ ചരിത്രം രചിച്ചാണ് പടിയിറങ്ങുന്നത്. 2003ല്‍ ടെസ്റ്റില്‍ അരങ്ങേറ്റം കുറിക്കുകയും 700 വിക്കറ്റ് നേടുകയും ചെയ്ത് ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ നേടുന്ന മൂന്നാമത്തെ താരമെന്ന നേട്ടമാണ് താരത്തിനുള്ളത്. 708 വിക്കറ്റാണ് ആന്‍ഡേഴ്‌സന് ഉള്ളത്.
ഇന്റര്‍നാഷണല്‍ ടെസ്റ്റ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് ശ്രീലങ്കന്‍ ഇതിഹാസം മുത്തയ്യ മുരളീധരനാണ്. 800 വിക്കറ്റുകളാണ് മുത്തയ്യ നേടിയത്. രണ്ടാമത് ഓസീസ് ഇതിഹാസം ഷെയ്ന്‍ വോണ്‍ ആണ്. 708 വിക്കറ്റ് വോണും നേടിയിട്ടുണ്ട്.
Content Highlight: Brain Lara Talking About James Anderson