മഹാരാഷ്ട്രീയത്തില്‍ ആത്മവിശ്വാസം കൈവിടാതെ ഇരുപക്ഷവും; രാജ്യം ഉറ്റുനോക്കുന്നത് സുപ്രീംകോടതിയില്‍
national news
മഹാരാഷ്ട്രീയത്തില്‍ ആത്മവിശ്വാസം കൈവിടാതെ ഇരുപക്ഷവും; രാജ്യം ഉറ്റുനോക്കുന്നത് സുപ്രീംകോടതിയില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 24th November 2019, 9:57 am

ന്യൂദല്‍ഹി: മഹാരാഷ്ട്രയില്‍ ബി.ജെ.പി നേതാവ് ദേവേന്ദ്രഫഡ്‌നാവിസിന്റെ സര്‍ക്കാര്‍ രൂപീകരണം ചട്ടവിരുദ്ധമാണെന്ന് കാണിച്ച് എന്‍.സി.പി, കോണ്‍ഗ്രസ്, ശിവസേന പാര്‍ട്ടികളുടെ ഹരജിയില്‍ സുപ്രീം കോടതി ഇന്ന് രാവിലെ 11:30 ന് വാദം കേള്‍ക്കും.

‘23.11.2019 ന് സത്യപ്രതിജ്ഞ ചെയ്യുന്നതിനായി 22.11.2019 നും 23.11.2019 നും ഇടയിലുള്ള നടപടികള്‍ കേന്ദ്രത്തില്‍ അധികാരത്തിലിരിക്കുന്ന ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ നിര്‍ദേശപ്രകാരം ഗവര്‍ണര്‍ പ്രവര്‍ത്തിച്ചതിന്റെ ഉദാഹരണമാണെന്ന്’ ഹരജയില്‍ പറയുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

നിയമസഭയില്‍ തങ്ങള്‍ക്ക് ഭൂരിപക്ഷം ലഭിക്കുമെന്ന് അവകാശപ്പെടുന്ന വിശ്വാസവോട്ടെടുപ്പ്
നടത്താന്‍ സുപ്രീം കോടതിയെ ബോധ്യപ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കോടതി ഹരജി പരിഗണിക്കുന്ന സാഹചര്യത്തില്‍ മൂന്ന് പ്രതിപക്ഷ പാര്‍ട്ടികളും തങ്ങളുടെ എം.എല്‍.എമാരെ മുംബൈയില്‍ നിന്നും മാറ്റാനുള്ള പദ്ധതികളും ഉപേക്ഷിച്ചുവെന്ന് വൃത്തങ്ങള്‍ അറിയിച്ചു.

നവംബര്‍ 30 ന് വിശ്വാസവോട്ടെടുപ്പ് നടത്താനാണ് ബി.ജെ.പിയുടേയും പ്രതിപക്ഷ പാര്‍ട്ടികളുടേയും ആവശ്യം. എന്നാല്‍ തിയ്യതി രാജ്ഭവന്‍ ഒൗദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.

കോടതിയില്‍ നാടകീയ സംഭവങ്ങള്‍ക്ക് പിന്നാലെയാണ് ഇന്ന് ഹരജി പരിഗണിക്കാന്‍ കോടതി തീരുമാനിച്ചത്. കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാലയെ സുപ്രീംകോടതിയില്‍ തടയുകയും മുതിര്‍ന്ന അഭിഭാഷകന്‍ ദേവ്ദത്തും പൊലീസും തമ്മില്‍ വാക്കേറ്റം ഉണ്ടാവുകയും ചെയ്തിരുന്നു.

ഇന്നലെ ചേര്‍ന്ന യോഗത്തില്‍ ഉപമുഖ്യമന്ത്രിയായി തെരഞ്ഞെടുത്ത അജിത് പവാറിന്റെ കൂടെ അഞ്ച് എം.എല്‍.എമാര്‍ മാത്രമാണുള്ളതെന്ന് എന്‍.സി.പി വക്താവ് നവാബ് മാലിക് പറഞ്ഞിരുന്നു. ഒപ്പം ബി.ജെ.പിക്ക് തിരിച്ചടിയായി അജിത് പവാറിനെ നിയമസഭ കക്ഷി നേതൃസ്ഥാനത്ത് നിന്ന് എന്‍.സി.പി മാറ്റുകയും ചെയ്തിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ