മലയാളം 'മണി ഹെയ്‌സ്റ്റോ'?; ബോസ്സ് & കോ വരുന്നു: പുതിയ പോസ്റ്റര്‍
Entertainment news
മലയാളം 'മണി ഹെയ്‌സ്റ്റോ'?; ബോസ്സ് & കോ വരുന്നു: പുതിയ പോസ്റ്റര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 8th August 2023, 6:35 pm

ഹനീഫ് അദേനി ചിത്രം രാമചന്ദ്രബോസ് & കോയുടെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. നിവിന്‍ പോളിയെ നായകനാക്കി ഹനീഫ് അദേനി തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രത്തില്‍ പക്കാ സ്‌റ്റൈലിഷ് ലുക്കിലാണ് നിവിന്‍ പോളി പ്രത്യക്ഷപ്പെടുന്നത്.

ചിത്രത്തിന്റെ ടീസര്‍ ഉടന്‍ റിലീസ് ചെയ്യുമെന്നും അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു. മാജിക് ഫ്രെയിംസും പോളി ജൂനിയര്‍ പിക്‌ചേഴ്‌സും ചേര്‍ന്നാണ് രാമചന്ദ്ര ബോസ്സ് & കോ നിര്‍മ്മിക്കുന്നത്.

എ പ്രവാസി ഹെയ്സ്റ്റ് എന്ന ടാഗ് ലൈനോട് കൂടിയാണ് ചിത്രം എത്തുന്നത്. മോഷണത്തിന്റെ കഥയാണ് ചിത്രം പറയുന്നത് എന്നാണ് സൂചനകള്‍. യു.എ.ഇയിലും കേരളത്തിലുമായാണ് ചിത്രത്തിന്റെ ഷൂട്ടിങ് നടന്നത്.


നിവിന്‍ പോളിക്ക് ഒപ്പം ജാഫര്‍ ഇടുക്കി, വിനയ് ഫോര്‍ട്ട്, വിജിലേഷ്, മമിത ബൈജു, ആര്‍ഷ ബൈജു തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. വിഷ്ണു അണ്ടാശേരിയാണ് ചിത്രത്തിനായി ക്യാമറ ചലിപ്പിക്കുന്നത്. പ്രൊഡക്ഷന്‍ ഡിസൈന്‍ – സന്തോഷ് രാമന്‍, എഡിറ്റിംഗ് – നിഷാദ് യൂസഫ്, മ്യൂസിക് – മിഥുന്‍ മുകുന്ദന്‍, ലിറിക്‌സ് – സുഹൈല്‍ കോയ, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ – പ്രവീണ്‍ പ്രകാശന്‍, ലൈന്‍ പ്രൊഡ്യൂസേഴ്‌സ് – സന്തോഷ് കൃഷ്ണന്‍, ഹാരിസ് മദേശം, ലൈന്‍ പ്രൊഡക്ഷന്‍ – റഹീം പി.എം.കെ, മേക്കപ്പ് – ലിബിന്‍ മോഹനന്‍, കോസ്റ്റ്യൂം – മെല്‍വി ജെ, ജുനൈദ് മുഹമ്മദ്, സൗണ്ട് ഡിസൈന്‍ – രംഗനാഥ് രാജിവ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – റിനി ദിവാകര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ — സമന്തക് പ്രദീപ്, കൊറിയോഗ്രഫര്‍ – ഷോബി പോള്‍ രാജ് ആക്ഷന്‍ – ഫീനിക്‌സ് പ്രഭു, ജി.മുരളി, കനല്‍ കണ്ണന്‍, ഫിനാന്‍സ് കണ്‍ട്രോളര്‍ – അഗ്‌നിവേഷ്, പ്രൊഡക്ഷന്‍ ഇന്‍ ചാര്‍ജ് – ബിമീഷ് വരാപ്പുഴ, വി.എഫ്.എക്‌സ് – പ്രോമിസ്, അഡ്മിനിസ്‌ട്രേഷന്‍ & ഡിസ്ട്രിബ്യൂഷന്‍ ഫെഡ് – ബബിന്‍ ബാബു, സ്റ്റില്‍സ് – അരുണ്‍ കിരണം, പ്രശാന്ത് കെ പ്രസാദ്, ഡിസൈന്‍സ് – കോളിന്‍സ് ലിയോഫില്‍, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് പ്ലാനിങ് – ഒബ്‌റ എന്റര്‍ടെയ്ന്‍മെന്റ്, അനൂപ് സുന്ദരന്‍, മാര്‍ക്കറ്റിംഗ് – ബിന്ദു ബ്രിംഗ് ഫോര്‍ത്ത്, പി.ആര്‍.ഓ ശബരി.

Content Highlight: Boss and co movie new poster is out now teaser release soon