Kerala
ബേപ്പൂരില്‍ മത്സ്യബന്ധനത്തിന് പോയ ബോട്ട് തകര്‍ന്ന് അപകടം; ബോട്ടിലുണ്ടായിരുന്ന അഞ്ച് പേര്‍ രക്ഷപ്പെട്ടു
എഡിറ്റര്‍
2017 Dec 08, 02:34 am
Friday, 8th December 2017, 8:04 am

 

കോഴിക്കോട്: ബേപ്പൂര്‍ തുറമുഖത്തിന് സമീപം ബോട്ട് മറിഞ്ഞു. ബോട്ടിലുണ്ടായിരുന്നു അഞ്ചുപേര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. തീരത്തുനിന്നും എകദേശം മൂന്ന് നോട്ടിക്കല്‍ മൈല്‍ അകലെയാണ് അപകടം സംഭവിച്ചത്. ജലദുര്‍ഗ്ഗ എന്ന മത്സ്യബന്ധന ബോട്ടാണ് അപകടത്തില്‍ പൂര്‍ണ്ണമായും തകര്‍ന്നത്. ശക്തമായ കാറ്റിനെത്തുടര്‍ന്ന് ബോട്ടിന്റെ നിയന്ത്രണം നഷ്ടപ്പെട്ടാണ് അപകടം സംഭവിച്ചത്.

തകര്‍ന്ന ബോട്ടിലുണ്ടായവരെ ഡോണ്‍ എന്ന് മറ്റൊരു ബോട്ടിലാണ് കരയിലേക്ക് എത്തിച്ചത്. മത്സ്യബന്ധനത്തിനായി പോയ തൊഴിലാളികളായിരുന്നു ബോട്ടിലുണ്ടായിരുന്നത്. പുലര്‍ച്ചെ നാലുമണിയോടെയാണ് അപകടം ഉണ്ടായത്. അപകടത്തില്‍ നിന്ന രക്ഷപ്പെട്ടവര്‍ ഇപ്പോള്‍ കോഴിക്കോട് ബീച്ച് ഹോസ്പിറ്റലില്‍ ചികിത്സയിലാണ്. തീരം ശാന്തമാണെങ്കിലും ഉള്‍ക്കടല്‍ ഇപ്പോഴും പ്രക്ഷുബ്ധമാണെന്നാണ് ചികിത്സയില്‍ കഴിയുന്ന തൊഴിലാളികള്‍ പറയുന്നത്.