ജെ.ഡി.യുവിനെതിരെ നീങ്ങുന്നത് ബി.ജെ.പിയുടെ അറിവോടെയോ? ബീഹാറില്‍ എല്‍.ജെ.പി-ബി.ജെ.പി സര്‍ക്കാരെന്ന് ചിരാഗ് പാസ്വാന്‍
Bihar Election
ജെ.ഡി.യുവിനെതിരെ നീങ്ങുന്നത് ബി.ജെ.പിയുടെ അറിവോടെയോ? ബീഹാറില്‍ എല്‍.ജെ.പി-ബി.ജെ.പി സര്‍ക്കാരെന്ന് ചിരാഗ് പാസ്വാന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 16th October 2020, 7:27 pm

പാട്‌ന: ബീഹാറില്‍ ജെ.ഡി.യുവിനെതിരെ ബി.ജെ.പി പിന്തുണയുടെ നീക്കങ്ങള്‍ നടത്തുന്നുണ്ടെന്ന സൂചന നല്‍കി എല്‍.ജെ.പി നേതാവ് ചിരാഗ് പാസ്വാന്‍. നവംബര്‍ 10 ന് തെരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ ബി.ജെ.പി-എല്‍.ജെ.പി സര്‍ക്കാര്‍ അധികാരത്തില്‍ വരുമെന്ന് ചിരാഗ് പാസ്വാന്‍ പറഞ്ഞു.

ഇന്ത്യന്‍ എക്‌സപ്രസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.

‘പ്രധാനമന്ത്രിയെ ഞാന്‍ കണ്ണടച്ച് വിശ്വസിക്കുന്നു. ബി.ജെ.പിയില്‍ നിന്ന് മാറി നില്‍ക്കാന്‍ എനിക്കാവില്ല. ബീഹാറില്‍ തനിച്ച് മത്സരിക്കാന്‍ അനുവദിക്കണമെന്ന് ഞാന്‍ അമിത് ഷായോട് പറഞ്ഞിരുന്നു’, ചിരാഗ് പറഞ്ഞു.

120 സീറ്റില്‍ കൂടുതല്‍ സഖ്യത്തില്‍ ബി.ജെ.പിയ്ക്ക് ലഭിക്കില്ലെന്ന് തനിക്കുറപ്പായിരുന്നെന്നും അദ്ദേഹം പറഞ്ഞു. ബീഹാറില്‍ ബി.ജെ.പിയ്‌ക്കെതിരെയുള്ള മത്സരം സൗഹാര്‍ദപരമാണെന്നും അദ്ദേഹം പറഞ്ഞു.

ബീഹാര്‍ തെരഞ്ഞെടുപ്പില്‍ അഞ്ചിടത്ത് ബി.ജെ.പിയ്‌ക്കെതിരെ എല്‍.ജെ.പി മത്സരിക്കുന്നുണ്ട്. നേരത്തെ ജെ.ഡി.യു സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ മത്സരിക്കാനുള്ള പദ്ധതി ബി.ജെ.പി ഉന്നത നേതൃത്വവുമായി ചര്‍ച്ച ചെയ്തിരുന്നുവെന്ന് ചിരാഗ് പാസ്വാന്റെ വെളിപ്പെടുത്തിയിരുന്നു.

ജെ.ഡി.യുവിനെ ദുര്‍ബലപ്പെടുത്താന്‍ ബി.ജെ.പി നേതൃത്വത്തിന്റെ ഒത്താശയോടെയാണ് എല്‍.ജെ.പി എന്‍.ഡി.എ മുന്നണി വിട്ട് സ്ഥാനാര്‍ഥികളെ നിര്‍ത്തുന്നതെന്ന ആരോപണം നിലനില്‍ക്കെയാണു വെളിപ്പെടുത്തല്‍. ബി.ജെ.പി നേതാക്കള്‍ കൂട്ടത്തോടെ എല്‍.ജെ.പിയില്‍ ചേര്‍ന്നിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Blind follower of Narendra Modi, will form Bihar govt with BJP on Nov 10 LJP chief Chirag Paswan