സഹ സംവിധായകനായി കടന്നുവന്ന് മലയാളികള്‍ക്ക് ജനപ്രിയനായ സംവിധായകനും നടനുമായ വ്യക്തിയാണ് ബേസില്‍ ജോസഫ്. കുഞ്ഞിരാമായണം ഗോദ മിന്നല്‍ മുരളി എന്നിങ്ങനെ മൂന്ന് ചിത്രങ്ങളിലൂടെ തന്നെ മികച്ച സംവിധായകന്‍ എന്ന രീതിയില്‍ വളരാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. 2021ല്‍ പുറത്തുവന്ന മിന്നല്‍ മുരളി അദ്ദേഹത്തിന് അന്യഭാഷകളിലും ഏറെ ശ്രദ്ധ നേടി കൊടുത്തിരുന്നു.
ബേസില്‍ ജോസഫ് നായകനായി 2022ല്‍ പുറത്തിറങ്ങിയ ചിത്രമായിരുന്നു ജയ ജയ ജയ ജയ ഹേ. വിപിന്‍ ദാസ് സംവിധാനം ചെയ്ത ഈ ചിത്രത്തില്‍ നായികയായത് ദര്‍ശന രാജേന്ദ്രനാണ്. ഇപ്പോള്‍ ദര്‍ശനയെ കുറിച്ച് സംസാരിക്കുകയാണ് ബേസില്‍ ജോസഫ്. ദര്‍ശനയുമായി തനിക്കൊരു കംഫര്‍ട്ട് സോണ്‍ ഉണ്ടെന്ന് ബേസില്‍ പറഞ്ഞു.
കംഫര്‍ട്ട് സോണാണ് എനിക്ക് അവളോടുള്ളത് – ബേസില്‍ ജോസഫ്
‘ദര്‍ശന രാവിലെ ‘ബേസില്‍ ഗുഡ് മോണിങ്’ എന്ന് പറഞ്ഞാല്‍ ഗെറ്റ് ലോസ് എന്നാണ് ഞാന്‍ തിരിച്ച് പറയുക. അവളുടെ മോണിങ് ആര്‍ക്ക് വേണം എന്നൊരു ആറ്റിട്യൂടാണ്. അങ്ങനെയൊരു കംഫര്‍ട്ട് സ്‌പേസിലേക്ക് ഞങ്ങള്‍ എത്തി.
ജയ ജയ ജയ ജയ ഹേ എന്ന സിനിമയില്‍ അഭിനയിച്ചുകൊണ്ടിരിക്കുമ്പോള്‍ രണ്ടു ഡോറുള്ള കരാവാനായിരുന്നു ഞങ്ങള്‍ക്ക്. ഒരു സൈഡില്‍ ഞാനും മറ്റൊരു സൈഡില്‍ ദര്‍ശനയും. ഇടക്ക് സീനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ വന്നാല്‍ ദര്‍ശന എന്റെ കാരവാനില്‍ വന്നിരിക്കും.
രാവിലെ ഞാന്‍ വരുമ്പോള്‍ ദര്‍ശന എന്റെ കാരവാനില്‍ ഇരിക്കുന്നുണ്ട്. വേറെ ആരെങ്കിലും ആയിരുന്നെങ്കില്‍, ഹായ്..എന്തൊക്കെയുണ്ട് വിശേഷം, അടുത്ത പടം ഏതാണ്, കഴിഞ്ഞ സിനിമ എനിക്ക് നന്നായി ഇഷ്ടമായിട്ടോ എന്നൊക്കെയായിരിക്കും പറയുന്നത്. എന്നാല്‍ ദര്‍ശനയെ കണ്ട ഉണ്ടനെ ഇവളെയാരാ എന്റെ കാരവാനില്‍ കൊണ്ടിരുത്തിയതെന്ന് ചോദിച്ച് ബഹളം വെക്കും (ചിരി). അങ്ങനത്തെയൊരു കംഫര്‍ട്ട് സോണാണ് എനിക്ക് അവളോടുള്ളത്,’ ബേസില്‍ ജോസഫ് പറയുന്നു.
Content Highlight: Basil Joseph Talk About Darshana Rajendran