national news
തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ കെജ്‌രിവാളിനെ വീണ്ടും ബി.ജെ.പി പ്രവര്‍ത്തകര്‍ ആക്രമിച്ചതായി റിപ്പോര്‍ട്ട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Jan 23, 02:14 pm
Thursday, 23rd January 2025, 7:44 pm

ന്യൂദല്‍ഹി: തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ ഹരിനഗറിലെ റാലിക്കിടെ തന്റെ കാര്‍ ആക്രമിച്ചതെന്ന് ആം ആദ്മി നേതാവ് അരവിന്ദ് കെജ്‌രിവാള്‍. കാര്‍ ആക്രമിച്ചത് ബി.ജെ.പി പ്രവര്‍ത്തകനാണെന്നും കെജ്‌രിവാള്‍ പറഞ്ഞു.

പൊലീസ് ബി.ജെപിക്കായി പ്രവര്‍ത്തിക്കുന്നുവെന്നും അരവിന്ദ് കെജ്‌രിവാള്‍ ആരോപിച്ചു. പൊതുയോഗം നടക്കുന്ന സ്ഥലത്തേക്ക് എതിര്‍സ്ഥാനാര്‍ത്ഥിയുടെ ആളുകളെ കടക്കാന്‍ പൊലീസ് അനുവദിച്ചുവെന്നും പിന്നാലെ അവര്‍ തന്റെ കാര്‍ ആക്രമിച്ചുവെന്നും കെജ്‌രിവാള്‍ പറഞ്ഞു.

അതേസമയം ആക്രമണവുമായി ബന്ധപ്പെട്ട് പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നും കല്ലേറുണ്ടായിട്ടില്ലെന്നും പൊലീസ് അറിയിച്ചതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

നേരത്തെയും തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ കെജ്‌രിവാളിന് നേരെ ആക്രമണമുണ്ടായതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വീടുകള്‍ തോറും നടത്തിയ പ്രചരണത്തിനിടെയായിരുന്നു കെജ്‌രിവാള്‍ ആക്രമണം നേരിട്ടത്.

പ്രചരണത്തിനിടെ കെജ്‌രിവാളിന്റെ കാറിന് നേരെ കല്ലേറുണ്ടായതായും പ്രചരണം തടസപ്പെടുത്താനുള്ള ബി.ജെ.പിയുടെ ശ്രമമാണെന്നും ആം ആദ്മി പാര്‍ട്ടി ആരോപിച്ചിരുന്നു.

കെജ്‌രിവാളിന്റെ വാഹനത്തിന് നേരെ കല്ല് പതിക്കുന്നതും കരിങ്കൊടി വിശുകയും ചെയ്യുന്ന ദൃശ്യങ്ങളും എ.എ.പി പുറത്തുവിട്ടിരുന്നു.

ബി.ജെ.പി സ്ഥാനാര്‍ത്ഥി പര്‍വേഷ് വര്‍മയുടെ ഗുണ്ടകള്‍ അരവിന്ദ് കെജ്രിവാളിന്റെ കാറിന് നേരെ കല്ലെറിഞ്ഞുവെന്നും തെരഞ്ഞെടുപ്പ് പ്രചാരണം നടത്താതിരിക്കാനുള്ള ശ്രമമാണെന്നും എ.എ.പി എക്സില്‍ പങ്കുവെച്ചിരുന്നു.

Content Highlight: BJP workers attacked Kejriwal again during the election campaign