Advertisement
Entertainment
ആ മോഹൻലാൽ ചിത്രത്തിൻ്റെ സിനിമോട്ടോഗ്രാഫി ഒരു കവിതപോലെയാണ്: ജിംഷി ഖാലിദ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Apr 17, 03:23 am
Thursday, 17th April 2025, 8:53 am

1997ൽ മണിരത്നത്തിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ചിത്രമാണ് ഇരുവർ. എ.ആർ. റഹ്‌മാൻ സംഗീത സംവിധാനം നിർവഹിച്ച ചിത്രത്തിൽ മോഹൻ ലാൽ, പ്രകാശ് രാജ് എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

ഐശ്വര്യ റായ് അഭിനയിച്ച ആദ്യ ചിത്രം കൂടിയാണ് ഇരുവർ. ഇന്നും ക്ലാസിക്കായി വാഴ്ത്തപ്പെടുന്ന ചിത്രത്തിൻ്റെ ക്യമറാമാൻ സന്തോഷ് ശിവനാണ്. ഇരുവർ എന്ന ചിത്രത്തിൻ്റെ സിനിമോട്ടോഗ്രാഫിയെ കുറിച്ച് സംസാരിക്കുകയാണ് ഛായാഗ്രഹകൻ ജിംഷി ഖാലിദ്. കവിതപോലെ മനോഹരമാണ് ഇരുവരിലെ സിനിമോട്ടോഗ്രാഫിയെന്ന് ജിംഷി ഖാലിദ് പറയുന്നു.

ആദ്യമെല്ലാം ആ സിനിമ കാണുമ്പോൾ മോഹൻലാലിലെ മാത്രമാണ് ശ്രദ്ധിച്ചതെന്നും എന്നാൽ സിനിമ ഇറങ്ങി നാലഞ്ച് വർഷത്തിന് ശേഷം താൻ സന്തോഷ് ശിവൻ്റെ ക്യാമറാ വർക്കും ശ്രദ്ധിച്ചെണ് അദ്ദേഹം പറഞ്ഞു. മൂവി വേൾഡ് മീഡിയക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ജിംഷി ഖാലിദ്.

‘ഇരുവർ എന്ന സിനിമ കുറച്ചുകൂടി ലേറ്റ് ആയിട്ടാണ് നമ്മൾ പഠിക്കാനായി എടുക്കുന്നത്. അതിനുമുമ്പ് ആര് എന്ത് ഷൂട്ട് ചെയ്താലും നമ്മൾ മോഹൻലാലിനെ മാത്രമല്ലേ നോക്കിയിരിക്കുക. ഇനി നിങ്ങൾ ആരൊക്കെ കൊണ്ടുവന്നു ഷൂട്ട് ചെയ്യിപ്പിച്ചു എന്ന് പറഞ്ഞാലും നമ്മൾ അതൊന്നും മൈൻഡ് ആക്കില്ല. നമ്മൾ മോഹൻലാലിനെ മാത്രമാണ് നോക്കാറുള്ളത്.

സിനിമ വെറും പാട്ടും ഡാൻസും കോമഡിയും ആക്ഷനും മാത്രമല്ല എന്ന് തിരിച്ചറിയുന്ന ഒരു സമയമുണ്ടല്ലോ അപ്പോഴാണ് ഞാൻ ഇരുവർ ഒന്നും കൂടിയിരുന്ന് കണ്ടത്. ഇരുവരിന്റെ സിനിമോട്ടോഗ്രഫിയെല്ലാം ഞാൻ ശ്രദ്ധിക്കുന്നത് സിനിമ ഇറങ്ങി ഒരു നാല് – അഞ്ച് വർഷത്തിനുള്ളിൽ ആണ്. അപ്പോൾ ഇരുവരിന്റെ സിനിമോട്ടോഗ്രാഫി കവിത പോലെ മനോഹരമാണെന്ന് മനസിലായി.

അതിന് ഏറ്റവും വലിയ ഉദാഹരണമാണ് റൂഫ്ടോപ്പിൽ നിന്ന് ലാലേട്ടന്റെ കൈ പിടിച്ചുയർത്തുന്ന ഭാഗം. അതിൽ കൂടുതലായി ഒന്നും ചെയ്യുന്നില്ല വെറുതെ ഫോക്കസ് ഒന്നു മാറ്റുക മാത്രമാണ് ചെയ്തത്. പക്ഷേ അത് ഉണ്ടാക്കുന്ന ഇമ്പാക്ട് വളരെ വലുതാണ്,’ ജിംഷി ഖാലിദ് പറയുന്നു.

Content Highlight: Jimshi Khalid Talks About Cinematography Of Iruvar Movie