തൻ്റെ അഭിനയത്തെപ്പറ്റി സംസാരിക്കുകയാണ് നടി വിൻസി അലോഷ്യസ്. ജനഗണമന സിനിമയിലെ കഥാപാത്രങ്ങൾ പോലുള്ളവ ചെയ്യാൻ തനിക്ക് ബുദ്ധിമുട്ട് ഇല്ലെന്നും അത് ഈസിയായി ചെയ്യാൻ കഴിയുമെന്നും വിൻസി അലോഷ്യസ് പറയുന്നു. എത്ര സൗണ്ട് എടുത്ത് സംസാരിക്കാനും വലിയൊരു സ്റ്റേജിൽ പോയിട്ട് സംസാരിക്കാനും തനിക്ക് പറ്റുമെന്നും താൻ അങ്ങനെയാണെന്നും വിൻസി പറഞ്ഞു.
എനർജി കുറച്ച് കൂടിയിട്ടുള്ള ആളാണ് താനെന്നും അതിൽ നിന്നും അഭിനയത്തിൽ ആവശ്യമുള്ളത് കൊടുക്കുക എന്നതിലേക്ക് വന്നിട്ടില്ലെന്നും വിൻസി പറഞ്ഞു.
റിവ്യൂ ചെയ്യുന്ന ആളുകളെ കുറെപേര് എതിർക്കുമെങ്കിലും റിവ്യൂ കണ്ട് കറക്ട് ചെയ്യാൻ ശ്രമിക്കുന്നയാളാണ് താനെന്നും ഒരുപാട് റിവ്യൂക്കാർ താൻ ഓവർ ആക്ടിങ്ങാണെന്ന് പറഞ്ഞിട്ടുണ്ടെന്നും അത് അല്ലെന്ന് താൻ പറയില്ലെന്നും വിൻസി പറയുന്നു.
എവിടെയൊക്കെയോ തനിക്കും അത് ഫീൽ ചെയ്യാൻ തുടങ്ങിയെന്നും വിൻസി കൂട്ടിച്ചേർത്തു. ക്യൂ സ്റ്റുഡിയോയിൽ സംസാരിക്കുകയായിരുന്നു വിൻസി.
‘ജനഗണമന സിനിമയിലെ പോലുള്ള കഥാപാത്രങ്ങൾ ചെയ്യാൻ എനിക്ക് ബുദ്ധിമുട്ട് ഒന്നും വന്നിട്ടില്ല, ഈസിയാണ്. എനിക്ക് എത്ര സൗണ്ട് എടുത്ത് സംസാരിക്കാനും അല്ലെങ്കിൽ വലിയൊരു സ്റ്റേജിൽ പോയിട്ട് സംസാരിക്കാനും പറ്റും. ഞാൻ അങ്ങനെയാണ്, എൻ്റെ ക്യാരക്ടറും അങ്ങനെയാണ്. എനർജി കുറച്ച് കൂടിയിട്ടുള്ള ആളാണ് ഞാൻ. അതിൽ നിന്ന് ആവശ്യമുള്ളത് കൊടുക്കുക എന്നുപറയുന്ന സാധനമുണ്ട്. ഞാൻ അതിലോട്ട് എത്തിപ്പെട്ടിട്ടില്ല.
റിവ്യൂസിനെയൊക്കെ കുറെപേര് എതിർക്കുന്നുണ്ടെങ്കിലും ഞാൻ സൈഡിൽ കൂടി റിവ്യൂ കണ്ട് കറക്ട് ചെയ്യാൻ ശ്രമിക്കുന്നയാളാണ്. കുറേ റിവ്യൂവേഴ്സ് പറഞ്ഞിട്ടുണ്ട് ഞാൻ ഓവർ ആക്ടിങ്ങാണെന്ന്. അതൊരിക്കലും അല്ലെന്ന് ഞാൻ പറയുന്നില്ല. എവിടെയൊക്കെയോ എനിക്കും ഫീൽ ചെയ്യാൻ തുടങ്ങി,’ വിൻസി അലോഷ്യസ് പറയുന്നു.
Content Highlight: Vincy Aloshious Talking About Her Characters