ഗോഡ്‌സെയുടെ പിന്‍ഗാമികള്‍ ഇന്ത്യയുടെ ജനാധിപത്യത്തിന് ഭീഷണിയാവുകയാണ്: കോണ്‍ഗ്രസ്
D' Election 2019
ഗോഡ്‌സെയുടെ പിന്‍ഗാമികള്‍ ഇന്ത്യയുടെ ജനാധിപത്യത്തിന് ഭീഷണിയാവുകയാണ്: കോണ്‍ഗ്രസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 16th May 2019, 5:40 pm

ന്യൂദല്‍ഹി: നാഥുറാം വിനായക് ഗോഡ്‌സെ രാജ്യസ്‌നേഹിയാണെന്ന പ്രജ്ഞാ സിങ് ഠാക്കൂറിന്റെ പ്രസ്താവനയ്‌ക്കെതിരെ കോണ്‍ഗ്രസ്. ഗോഡ്‌സെയുടെ പിന്‍ഗാമികളായ ബി.ജെ.പി രാജ്യത്തിന്റെ ജനാധിപത്യത്തിന് ഭീഷണിയായിരിക്കുകയാണെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു.

പ്രജ്ഞയുടെ വാക്കുകളിലൂടെ ഇന്ത്യയുടെ ആത്മാവിന് മുറിവേറ്റെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാലെ പറഞ്ഞു. ഗാന്ധിജിയ്ക്ക് നേരെ വാക്കുകള്‍ കൊണ്ട് വെടിയുതിര്‍ക്കുകയാണ് ബി.ജെ.പിയെന്നും രാജ്യം ഇതിന് മാപ്പ് നല്‍കില്ലെന്നും അദ്ദേഹം പറഞ്ഞു.

പ്രജ്ഞാസിങ്ങിന്റെ പ്രസ്താവനയെ ബി.ജെ.പി തള്ളിപ്പറയുകയും മാപ്പ് പറയണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

ദേശഭക്തനാണെന്നാണ് കമല്‍ഹാസന്റെ പ്രസ്താവനയോട് പ്രതികരിച്ച് മാലേഗാവ് സ്‌ഫോടന കേസ് പ്രതിയും ബി.ജെ.പിയുടെ ഭോപാല്‍ സ്ഥാനാര്‍ഥിയുമായ പ്രജ്ഞാ സിംഗ് ഠാക്കൂര്‍ പറഞ്ഞിരുന്നത്. ഗോഡ്‌സെയെ തീവ്രവാദി എന്ന് വിളിക്കുന്നവര്‍ക്ക് തെരഞ്ഞെടുപ്പില്‍ മറുപടി ലഭിക്കുമെന്നും പ്രജ്ഞാ സിംഗ് പറഞ്ഞിരുന്നു.