360 സീറ്റ് നേടി എന്‍.ഡി.എ വീണ്ടും അധികാരത്തിലെത്തും; ബി.ജെ.പി സര്‍വേഫലം
D' Election 2019
360 സീറ്റ് നേടി എന്‍.ഡി.എ വീണ്ടും അധികാരത്തിലെത്തും; ബി.ജെ.പി സര്‍വേഫലം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 13th September 2018, 5:31 pm

കൊച്ചി: 2019 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എന്‍.ഡി.എ വന്‍ ഭൂരിപക്ഷത്തില്‍ അധികാരത്തുടര്‍ച്ച് നേടുമെന്ന് ബി.ജെ.പി സര്‍വേ. 2014 ലേതിനേക്കാള്‍ 12 ശതമാനം അധികം വോട്ട് എന്‍.ഡി.എ നേടുമെന്നും സര്‍വേയില്‍ പറയുന്നു.

എന്‍.ഡി.എ 360 സീറ്റുകള്‍ നേടുമെന്നാണ് പ്രവചനം ആകെ വോട്ടുവിഹിതത്തിന്റെ 51% എന്‍.ഡി.എയ്ക്കു ലഭിക്കുമെന്നും പ്രവചനമുണ്ട്.

ALSO READ: കേന്ദ്രനയങ്ങളെ വിമര്‍ശിക്കരുതെന്ന് തമിഴ്‌നാട് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികള്‍ക്ക് നിര്‍ദേശം; സര്‍ക്കുലര്‍ കേരളത്തിലെ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍

കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി 282 സീറ്റുകളും എന്‍.ഡി.എ 336 സീറ്റുകളുമാണു നേടിയത്. ഇന്ധനവില വര്‍ധന, തൊഴിലില്ലായ്മ, കാര്‍ഷിക പ്രതിസന്ധി എന്നീ വിഷയങ്ങള്‍ കത്തിനില്‍ക്കെയാണ് ബി.ജെ.പിയുടെ സര്‍വേയെന്നതും ശ്രദ്ധേയം.

“അജയ്യ ഭാരതം അടല്‍ ബി.ജെ.പി” എന്ന മുദ്രാവാക്യവുമായാണ് ബി.ജെ.പി ഇത്തവണ തെരഞ്ഞെടുപ്പിനെ നേരിടുന്നത്. 50 വര്‍ഷം ഇനി ഇന്ത്യ ഭരിക്കുന്നത് ബി.ജെ.പിയായിരിക്കുമെന്ന് അമിത് ഷായും അവകാശപ്പെട്ടിരുന്നു.

WATCH THIS  VIDEO: