ന്യൂദല്‍ഹി: ഈ വര്‍ഷം നടന്ന നിയമസഭാ തെരഞ്ഞടുപ്പില്‍ ബി.ജെ.പി ചെലവിട്ടത് കോടികളെന്ന് റിപ്പോര്‍ട്ട്. അസം, പുതുച്ചേരി, തമിഴ്‌നാട്, ബംഗാള്‍, കേരള എന്നിവിടങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പുകളില്‍ 252 കോടി രൂപയാണ് ബി.ജെ.പി ചെലവിട്ടത്.
അതില്‍ത്തന്നെ തൃണമൂല്‍ ഭരിക്കുന്ന ബംഗാളിലാണ് ബി.ജെ.പി കൂടുതല്‍ പണം ഉപയോഗിച്ചത്. 60 ശതമാനം പണവും ബംഗാളില്‍ ചെലവിട്ടതായാണ് റിപ്പോര്‍ട്ട്.
ബി.ജെ.പി ചെലവഴിച്ച 252,02,71,753 രൂപയില്‍ 43.81 കോടി അസം തെരഞ്ഞെടുപ്പിനും 4.79 കോടി പുതുച്ചേരി തെരഞ്ഞെടുപ്പിനുമാണ് ചെലവാക്കിയതെന്ന് തെരഞ്ഞെടുപ്പ് സമിതിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. 151 കോടി രൂപയാണ് ബംഗാളില്‍ ബി.ജെ.പി ചെലവിട്ടത്. അതേസമയം, തൃണമൂല്‍ ബംഗാളില്‍ ചെലവിട്ടത് 154.28 കോടിയാണ്.
കേരളത്തില്‍ 29.24 കോടിയാണ് ബി.ജെ.പി ചെലവിട്ടത്. തമിഴ്‌നാട്ടില്‍ 22.97 കോടി ചെലവിട്ടു. കേരളത്തില്‍ ഒരു സീറ്റും ബി.ജെ.പിക്ക് ലഭിച്ചില്ല. തമിഴ്‌നാട്ടില്‍ 2.6 ശതമാനം വോട്ട് മാത്രമാണ് ബി.ജെ.പിക്ക് ലഭിച്ചത്. ബംഗാളിലും ബി.ജെ.പിക്ക് ദയനീയ പരാജയമായിരുന്നു.