ഗുവാഹത്തി: അസം മുഖ്യമന്ത്രിയായി ഹിമന്ത ബിശ്വ ശര്‍മ്മ സത്യപ്രതിജ്ഞ ചെയ്തു. 13 അംഗ കാബിനറ്റ് മന്ത്രിമാരും മുഖ്യമന്ത്രിയ്‌ക്കൊപ്പം സത്യപ്രതിജ്ഞ ചെയ്തതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ബി.ജെ.പി ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദ ഉള്‍പ്പടെയുള്ളവര്‍ സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുത്തു. നിരവധി ചര്‍ച്ചകള്‍ക്കും തര്‍ക്കങ്ങള്‍ക്കുമൊടുവിലാണ് ഹിമന്ത ബിശ്വ ശര്‍മ്മയെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് നിര്‍ദ്ദേശിച്ചത്.
ഇതിനായി മുന്‍ അസം മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാളും ഹിമന്ത ബിശ്വ ശര്‍മ്മയും പാര്‍ട്ടി അധ്യക്ഷന്‍ ജെ.പി നദ്ദയെയും ആഭ്യന്തരമന്ത്രി അമിത് ഷായെയും ദല്‍ഹിയിലെത്തി സന്ദര്‍ശിച്ചിരുന്നു.
രണ്ട് പേരും മുഖ്യമന്ത്രിയാവണമെന്ന ആവശ്യം ഉന്നത നേതൃത്വത്തെ അറിയിച്ചിരുന്നു. ഇതോടെ മുഖ്യമന്ത്രിപദത്തില്‍ തീരുമാനമെടുക്കാന്‍ പറ്റാത്ത അവസ്ഥയിലായിരുന്നു ബി.ജെ.പി.
തെരഞ്ഞെടുപ്പ് സമയത്ത് പാര്‍ട്ടി മുഖ്യമന്ത്രിസ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിരുന്നിരുന്നില്ല.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക