Advertisement
national news
കുറ്റകൃത്യങ്ങള്‍ ചെയ്യുന്നതില്‍ ബി.ജെ.പി ഭരിക്കുന്ന ഉത്തര്‍പ്രദേശ് ഒന്നാം സ്ഥാനത്ത്: അഖിലേഷ് യാദവ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2024 Dec 23, 11:36 am
Monday, 23rd December 2024, 5:06 pm

ലഖ്‌നൗ: കുറ്റകൃത്യങ്ങള്‍ ചെയ്യുന്ന കാര്യത്തില്‍ ഒന്നാം സ്ഥാനത്ത് ബി.ജെ.പി ഭരണത്തിലുള്ള ഉത്തര്‍പ്രദേശാണെന്ന് സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്. തന്റെ എക്‌സ് പോസ്റ്റിലാണ് ബി.ജെ.പി സര്‍ക്കാരിനെ അഖിലേഷ് യാദവ് പരിഹസിക്കുന്നത്.

ലഖ്‌നൗവിലും സഹാറന്‍പൂരിലെയും ബാങ്ക് കവര്‍ച്ചയെ ചൂണ്ടിക്കാട്ടിയാണ് അഖിലേഷ് യാദവ് ബി.ജെ.പി സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ലഖ്‌നൗവിലും സഹാറന്‍പൂരിലെയും രണ്ട് ബാങ്ക് കവര്‍ച്ചകളെ കുറിച്ചും സംസ്ഥാനത്ത് കുറ്റകൃത്യങ്ങള്‍ എളുപ്പമാക്കുന്നതില്‍ ഒന്നാം സ്ഥാനത്താണെന്നും യാദവ് എക്‌സില്‍ കുറിച്ചിട്ടുണ്ട്.

ലോക്കര്‍ കുത്തിത്തുറന്ന് വിലപിടിപ്പുള്ള സാധനങ്ങള്‍ മോഷ്ടിക്കുന്ന നിരവധി കവര്‍ച്ചകളിലാണ് യു.പി ഒന്നാം സ്ഥാനത്തെന്ന് അഖിലേഷ് യാദവ് പരിഹസിച്ചു. സമാജ്‌വാദി പാര്‍ട്ടി നേതാവ് സഹറന്‍പൂരിലെ മോഷണത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങളും എക്‌സില്‍ പങ്കുവെച്ചിരുന്നു.

ലഖ്‌നൗവില്‍ സമാനസാഹചര്യത്തില്‍ ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കിന്റെ ശാഖയിലും ലേക്കറുകള്‍ തകര്‍ത്ത നിലയില്‍ കണ്ടെത്തിയിരുന്നു.

രണ്ട് ബാങ്കുകളിലുമുണ്ടായ കവര്‍ച്ചയിലും യു.പി പൊലീസ് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ഒഴിഞ്ഞ സ്ഥലത്തുള്ള ബാങ്കുമായി ചേര്‍ന്നുള്ള ചുമരില്‍ ദ്വാരമുണ്ടാക്കിയാണ് കവര്‍ച്ച നടത്തിയതെന്നാണ് പൊലീസിന്റെ പ്രാഥമിക വിവരം.

ബാങ്കിലെ തന്നെ നാല് പേര്‍ കവര്‍ച്ചയില്‍ ഉള്‍പ്പെട്ടതായും മോഷ്ടാക്കള്‍ രഹസ്യമായി ഉണ്ടാക്കിയ ദ്വാരത്തിലൂടെയാണ് പ്രവേശിച്ചതെന്നുമാണ് പൊലീസ് പറയുന്നത്.

Content Highlight: BJP-ruled Uttar Pradesh ranks first in committing crimes: Akhilesh Yadav