മന്ത്രിക്ക് നേരെ ചെരുപ്പെറിഞ്ഞ് ബി.ജെ.പി പ്രവര്‍ത്തകന്‍; പ്രതിഷേധമറിയിച്ച് രാജിവെച്ച് ബി.ജെ.പി അധ്യക്ഷന്‍
ചെന്നൈ: മന്ത്രിക്ക് നേരെ ചെരുപ്പെറിഞ്ഞതില്‍ പ്രതിഷേധിച്ച് ബി.ജെ.പിയില്‍ നിന്നും രാജിവെച്ച് ബി.ജെ.പി അധ്യക്ഷന്‍. തമിഴ്‌നാട്ടിലെ മധുരയിലാണ് സംഭവം. ധനമന്ത്രി പളനിവേല്‍ ത്യാഗരാജിന്റെ ഔദ്യോഗിക വാഹനത്തിലേക്കാണ് ബി.ജെ.പി പ്രവര്‍ത്തകര്‍ ചെരുപ്പൂരിയെറിഞ്ഞത്.
ഇത് ശരിയായ നടപടിയല്ലെന്നും പ്രവര്‍ത്തകരുടെ പെരുമാറ്റം വേദനിപ്പിച്ചെന്നും ചൂണ്ടിക്കാട്ടിയാണ് ബി.ജെ.പി ജില്ലാ അധ്യക്ഷന്‍ പി. ശരവണന്‍ രാജിവെച്ചത്.
ബി.ജെ.പിയോട് ഒരുപാട് ഇഷ്ടമുണ്ടായിരുന്നു. അതുകൊണ്ടാണ് പാര്‍ട്ടിയില്‍ ചേര്‍ന്നത്. പക്ഷേ ഇപ്പോഴത്തെ ബി.ജെ.പിയുടെ സമീപനം ഇഷ്ടപ്പെടുന്നില്ല. മന്ത്രിക്കെതിരെയുണ്ടായ ആക്രമണത്തില്‍ ഒരുപാട് വിഷമം തോന്നി. മന്ത്രിയെ നേരിട്ട് കണ്ട് മാപ്പ് പറഞ്ഞു.
ബി.ജെ.പിയില്‍ ഇനി തുടരാന്‍ ആഗ്രഹിക്കുന്നില്ല. ബി.ജെ.പിയുടെ മതത്തിന്റേയും വെറുപ്പിന്റേയും രാഷ്ട്രീയം എനിക്ക് പറ്റില്ല. രാവിലെ തന്നെ നേതൃത്വത്തിന് രാജിക്കത്ത് നല്‍കും,’ പി. ശരവണന്‍ പറഞ്ഞു.
അതേസമയം ശരവണന്‍ രാജിവെച്ചതല്ലെന്നും മറിച്ച് അച്ചടക്ക നടപടികള്‍ കാരണം അദ്ദേഹത്തെ പുറത്താക്കിയതാണെന്നുമായിരുന്നു ബി.ജെ.പിയുടെ പ്രതികരണം. ഡി.എം.കെയിലേക്ക് ശരവണന്‍ മടങ്ങിപ്പോകുമെന്ന അഭ്യൂഹങ്ങള്‍ നിലനിന്നിരുന്നെങ്കിലും ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രതികരണം ഉണ്ടായിട്ടില്ല.
മന്ത്രിയുടെ വാഹനത്തിന് നേരെ കല്ലെറിഞ്ഞ സംഭവത്തില്‍ അഞ്ച് ബി.ജെ.പി പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയതതായാണ് റിപ്പോര്‍ട്ട്.
Content Highlight:BJP president resignd as bjp worker throw chappal against Minister’s car