Sabarimala women entry
കെ.സുരേന്ദ്രന്‍ ജയിലില്‍ കിടക്കുന്നതിനേക്കാളും ഞങ്ങള്‍ക്ക് പ്രാധാന്യം ശബരിമലയിലെ ചൈതന്യമാണ്: ബി.ജെ.പി നേതാവ് എസ്.സുരേഷ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2018 Nov 26, 02:17 am
Monday, 26th November 2018, 7:47 am

കോഴിക്കോട്: ബി.ജെ.പിയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന് ജയിലില്‍ കിടക്കുന്നതിനേക്കാളും ഞങ്ങള്‍ക്ക് വലുത് ശബരിമലയിലെ വിശ്വാസവും ആചാരവുമെന്ന് ബി.ജെ.പി നേതാവ് എസ്.സുരേഷ്. മനോരമ ന്യൂസിലെ കൗണ്ടര്‍ പോയിന്റിലാണ് സുരേഷ് സുരേന്ദ്രന്റെ കാര്യത്തില്‍ പ്രതിഷേധമൊന്നും കാണുന്നില്ലല്ലോ എന്നും നിങ്ങള്‍ക്ക് വിഷമം കാണുന്നില്ലല്ലോ എന്ന ചോദ്യത്തിനാണ് സുരേഷ്, ഇത്തരത്തില്‍ മറുപടി പറഞ്ഞത്.

എസ്.സുരേഷ് ഇത്രവൈകാരികമായി കെ.സുരേന്ദ്രനെ കുറിച്ച് പറയുന്നുണ്ടല്ലോ. പക്ഷെ ബി.ജെ.പിക്ക് നിങ്ങളുടെ സംസ്ഥാന ജനറല്‍ സെക്രട്ടറിയെ പിടിച്ച്, നിങ്ങള്‍ പറഞ്ഞനുസരിച്ചാണെങ്കില്‍ കള്ളക്കേസില്‍ പിടിച്ച് അകത്തിട്ടിരിക്കുന്നതില്‍ എവിടെയും പ്രതിഷേധം കാണുന്നില്ലല്ലോ. അതില്‍ നിങ്ങള്‍ക്കതില്‍ വിഷമമില്ലല്ലോ എന്നുമുള്ള ചോദ്യത്തിനാണ് സുരേഷ് ഇത്തരത്തില്‍ മറുപടി പറഞ്ഞത്.

Read Also : യഥാര്‍ത്ഥ ഭക്തരെ അറസ്റ്റ് ചെയ്തിട്ടില്ല, ശബരിമലയില്‍ ചിലര്‍ പ്രശ്‌നത്തിന് ശ്രമിക്കുന്നു; വിധി നടപ്പിലാക്കാന്‍ കൃത്യമായ മാര്‍ഗനിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് പൊലീസ് സുപ്രീംകോടതിയിലേക്ക്

“തീര്‍ച്ചയായിട്ടും ഞങ്ങളുടെ സെക്രട്ടറി ജയിലില്‍ കിടക്കുന്നതിനേക്കാള്‍ പ്രാധാന്യം ശബരിമലയിലെ പവിത്രതയും ചൈതന്യവും സംരക്ഷിക്കുക തന്നെയാണ്” സുരേഷ് പറഞ്ഞു.

കെ.സുരേന്ദ്രനെ കള്ളക്കേസെടുത്താലും ജയിലില്‍ കിടന്നാലും അതൊന്നുമല്ല നിങ്ങള്‍ക്ക് താല്‍പര്യമുള്ള വിഷയം. നിങ്ങള്‍ക്ക് താല്‍പര്യമുള്ളത് ശബരിമല വിഷയം നിലനിര്‍ത്തിപ്പോവുക എന്നതാണെന്നും അവതാരക തിരിച്ചടിച്ചു.

ശബരിമലയില്‍ സ്ത്രീ പ്രവേശനം അനുവദിച്ചുള്ള കോടതി വിധിക്കെതിരെ ബി.ജെ.പി നടത്തുന്ന പ്രക്ഷോഭം രാഷ്ട്രീയ മുതലെടുപ്പാണെന്ന ആക്ഷേപം ശക്തമായ സാഹചര്യത്തിലാണ് ബി.ജെ.പി നേതാവിന്റെ ഇത്തരത്തിലുള്ള പരാമര്‍ശം. ജയിലില്‍ കിടക്കുന്ന സുരേന്ദ്രന് വേണ്ടി പാര്‍ട്ടി ഒന്നും ചെയ്യുന്നില്ലെന്ന വിമര്‍ശനവും ബി.ജെ.പിക്കുള്ളില്‍ നിന്നു തന്നെ ഉയര്‍ന്നിരുന്നു.