കൊല്‍ക്കൊത്ത: ചൈനീസ് വസ്തുക്കള്‍ ഉപയോഗിക്കുന്നത് ജനങ്ങള്‍ നിര്‍ത്തണമെന്ന് ബംഗാള്‍ ബി.ജെ.പി നേതാവ് ജോയ് ബാനര്‍ജി. താക്കീതിന് ശേഷവും ചൈനീസ് ഉത്പ്പന്നങ്ങള്‍ ഉപയോഗിക്കുന്നത് തുടരുകയാണെങ്കില്‍ അവരുടെ കാലുകള്‍ തല്ലിയൊടിക്കണമെന്നും വീടിന് തീയിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ലഡാക്കിലെ ഗല്‍വാന്‍ താഴ്‌വരയില്‍ ജൂണ്‍ 15ന് ചൈനീസ് സൈനികരുമായി നടന്ന സംഘര്‍ഷത്തെ തുടര്‍ന്ന് 20 ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. അതിനെ തുടര്‍ന്നാണ് ബി.ജെ.പി നേതാവിന്റെ ബഹിഷ്‌ക്കരാണാഹ്വാനം.
ചൈനയെ ഒരു പാഠം പഠിപ്പിക്കണം. ചൈനീസ് ഉത്പ്പന്നങ്ങളെ ബഹിഷ്‌ക്കരിക്കണം. ചൈനീസ് ആയിട്ടുള്ള എല്ലാം എല്ലാവരും ബഹിഷ്‌ക്കരിക്കണം. ആരാണോ ഇപ്പോഴും ഉപയോഗിക്കുന്നത് അവര്‍ അതില്‍ നിന്ന് പിന്മാറണം. അല്ലെങ്കില്‍ പെട്ടെന്ന് തന്നെ കാലുകള്‍ തല്ലിയൊടിക്കുകയും വീടിന് തിയ്യീടണമെന്നും ജോയ് ബാനര്‍ജി പറഞ്ഞു.