national news
രാജസ്ഥാനിലെ ആരോഗ്യ മാതൃക തകര്‍ത്തത് ബി.ജെ.പി: അശോക് ഗെഹ്‌ലോട്ട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Jan 25, 08:24 am
Saturday, 25th January 2025, 1:54 pm

ജയ്പൂര്‍: രാജസ്ഥാനിലെ ആരോഗ്യ മാതൃക ബി.ജെ.പി നശിപ്പിച്ചുവെന്ന് കോണ്‍ഗ്രസ് നേതാവ് അശോക് ഗെഹ്‌ലോട്ട്. രാജസ്ഥാനിലെ ആശുപത്രികളുടെ മോശം അവസ്ഥയെ കുറിച്ച് സംസാരിക്കവേയാണ് അശോക് ഗെഹ്‌ലോട്ടിന്റെ  പരാമര്‍ശം.

രാജസ്ഥാനിലെ പാലി ജില്ലയിലെ ഒരു സര്‍ക്കാര്‍ ആശുപത്രിയില്‍ ഗര്‍ഭിണികള്‍ തറയില്‍ കിടക്കുന്നതിനെ കുറിച്ചുള്ള വാര്‍ത്ത കണ്ടതിനെ തുടര്‍ന്നായിരുന്നു ഗെഹ്‌ലോട്ടിന്റെ പ്രതികരണം. ഇക്കാര്യം പരാമര്‍ശിച്ച് അശോക് ഗെഹ്‌ലോട്ട് എക്‌സ് പോസ്റ്റ് പങ്കുവെച്ചു.

രണ്ട് മന്ത്രിമാരുടെയും ബി.ജെ.പി സംസ്ഥാന അധ്യക്ഷന്റെയും ജില്ലയിലെ ആശുപത്രിയുടെ അവസ്ഥയാണ് കാണുന്നതെന്നും ഇതാണ് ബി.ജെ.പി സര്‍ക്കാര്‍ ഭരിക്കുന്ന സംസ്ഥാനത്തിന്റെ അവസ്ഥയെന്നും ഗെഹ്‌ലോട്ട് എക്‌സില്‍ കുറിച്ചു.

പാലിയിലെ ഏറ്റവും വലിയ സര്‍ക്കാര്‍ ആശുപത്രിയെ കുറിച്ച് പ്രചരിച്ച വാര്‍ത്ത ബി.ജെ.പി സര്‍ക്കാരിന്റെ റൈസിങ് പാക്കിസ്ഥാനാണെന്നും ഇതാണ് നിലവിലെ സത്യമെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ കാലങ്ങള്‍ മുതല്‍ ബി.ജെ.പി രാജസ്ഥാന്റെ ആരോഗ്യ മാതൃക തകര്‍ത്തുവെന്നും നേരത്തെയൊക്കെ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുമുള്ള രോഗികള്‍ പോലും രാജസ്ഥാനില്‍ എത്തിയിരുന്നതായും എന്നാല്‍ നിലവില്‍ സംസ്ഥാനത്തെ രോഗികള്‍ക്ക് പോലും ആവശ്യങ്ങള്‍ നിറവേറ്റാന്‍ കഴിയാത്ത അവസ്ഥയാണെന്നും ഗെഹ്‌ലോട്ട് ആരോപിച്ചു.

Content Highlight: BJP has broken the health model in Rajasthan; Ashok Gehlot with the allegation