Advertisement
Rajastan Crisis
രാജസ്ഥാനില്‍ പ്രതീക്ഷകള്‍ അസ്തമിച്ചതോടെ പദ്ധതികളില്ലാതെ ബി.ജെ.പി; തന്ത്രങ്ങള്‍ മാറ്റാന്‍ നിര്‍ബന്ധിതരാവുന്നു?
ഡൂള്‍ന്യൂസ് ഡെസ്‌ക്
2020 Aug 13, 09:54 am
Thursday, 13th August 2020, 3:24 pm

ജയ്പൂര്‍: രാജസ്ഥാനില്‍ വെള്ളിയാഴ്ച നിര്‍ണായക നിയമസഭാ സമ്മേളനം നടക്കാനിരിക്കെ, യോഗം ചേര്‍ന്ന് മുന്‍ മുഖ്യമന്ത്രി വസുന്ധര രാജെയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി നേതാക്കള്‍. കോണ്‍ഗ്രസില്‍ വിമത പ്രതിസന്ധി പൊട്ടിപ്പുറപ്പെട്ടതിന് ശേഷം ബി.ജെ.പി എം.എല്‍.എമാര്‍ ഒരുമിച്ച് ചേരുന്ന ആദ്യത്തെ യോഗമാണിത്.

കോണ്‍ഗ്രസിലെ ഇടര്‍ച്ചയെ തങ്ങള്‍ക്കനുകൂലമാക്കാന്‍ ബി.ജെ.പി ശ്രമം നടത്തിയിരുന്നെങ്കിലും വസുന്ധര രാജെയുടെ മൗനംമൂലം പദ്ധതികള്‍ ആവിഷ്‌കരിക്കാന്‍ കഴിഞ്ഞിരുന്നില്ല. വസുന്ധര രാജെയുടെ പിന്തുണയും സമ്മതവുമില്ലാതെ സംസ്ഥാനത്ത് ബി.ജെ.പിക്ക് വലിയ നീക്കങ്ങള്‍ നടത്താന്‍ കഴിയാറില്ല.

കോണ്‍ഗ്രസില്‍ പ്രതിസന്ധി നിലനിന്നിരുന്ന പശ്ചാത്തലത്തില്‍ ബി.ജെ.പി തീരുമാനിച്ചിരുന്ന എം.എല്‍.എമാരുടെ യോഗം പിന്നീട് റദ്ദാക്കിയിരുന്നു.

എന്നാല്‍ തങ്ങളുടെ തന്ത്രങ്ങളില്‍ അഴിച്ചുപണികള്‍ നടത്തുകയാണെന്നാണ് ബി.ജെ.പി നേതാക്കള്‍ ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്. കോണ്‍ഗ്രസ് അഞ്ച് വര്‍ഷം തികയ്ക്കില്ലെന്നുറപ്പാണ്. അവിടെ വീണ്ടും പൊട്ടിത്തെറികളുണ്ടാവും. ഇപ്പോഴത്തേത് താല്‍ക്കാലിക യുദ്ധ ശമനം മാത്രമാണെന്നാണ് ബി.ജെ.പി നേതാവ് ഗുലാബ്ചന്ദ് കട്ടാരിയ പറയുന്നത്.

പലവട്ടം യോഗം മാറ്റിവെച്ചതിന് പിന്നാലെ ബി.ജെ.പിക്കുമുന്നില്‍ തന്ത്രങ്ങളില്ലെന്ന ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. നേരത്തെ നിശ്ചയിച്ച യോഗങ്ങളിലെല്ലാം നിന്നും വസുന്ധര രാജെയും വിട്ടുനില്‍ക്കുകയായിരുന്നു. വസുന്ധരെയുടെ ജോലിക്കാരന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് അവര്‍ യോഗങ്ങളില്‍ പങ്കെടുക്കാത്തതെന്നാണ് കട്ടാരിയ പറഞ്ഞിരുന്നത്. എന്നാല്‍ ജന്മ ശദാബ്ധി ആഘോഷങ്ങളെത്തുടര്‍ന്നാണ് വിട്ടുനില്‍ക്കലെന്നാണ് മറ്റൊരു നേതാവ് സതിഷ് പൂനിയയുടെ വാദം.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,പേജുകളിലൂടെയും വാട്സാപ്പിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: BJP, Forced To Rework Strategy After Rajasthan Congress Truce