മുംബൈ: മൂന്ന് എന്‍.സി.പി എം.എല്‍.എമാരെ ബി.ജെ.പി ദല്‍ഹിയിലേയ്ക്ക് കൊണ്ടുപോയെന്ന് എന്‍.സി.പി നേതാവ് നവാബ് മാലിക്. അജിത്ത് പവാറിന്റെ സത്യപ്രതിജ്ഞക്കു ശേഷം ചാര്‍ട്ടേഡ് വിമാനത്തിലാണ് എം.എല്‍.എമാരെ കൊണ്ടുപോയതെന്ന് മാലിക് അവകാശപ്പെട്ടു.
ഹോട്ടലിനുള്ളില്‍ മഫ്തിയിലെത്തിയ ഒരു പൊലീസ് ഉദ്യോഗസ്ഥനെ എന്‍.സി.പി എം.എല്‍.എമാര്‍ പിടികൂടിയിരുന്നു. ഇയാള്‍ ബി.ജെ.പിയുടെ ചാരനാണെന്നാണ് എന്‍.സി.പി എം.എല്‍.എമാരുടെ ആരോപണം.
നേരത്തെ ശിവസേന നേതാക്കളായ ഉദ്ധവ് താക്കറെ, സഞ്ജയ് റാവത്ത്, ആദിത്യ താക്കറെ എന്നിവര്‍ റെനൈസന്‍സ് ഹോട്ടലിലെത്തി എന്‍.സി.പി നേതാക്കളെ കണ്ടിരുന്നു. എം.എല്‍.എമാരുടെ യോഗത്തില്‍ ശിവസേന നേതാക്കളും പങ്കെടുത്തിരുന്നു.
അതേസമയം, ദേവേന്ദ്ര ഫഡ്‌നാവിസിന്റെ സര്‍ക്കാര്‍ രൂപീകരണം ചട്ടവിരുദ്ധമാണെന്ന് കാണിച്ച് എന്‍.സി.പി, കോണ്‍ഗ്രസ്, ശിവസേന പാര്‍ട്ടികളുടെ ഹരജി പരിഗണിക്കുന്ന കേസ് തിങ്കളാഴ്ചത്തേക്ക് മാറ്റി. കേസില്‍ വാദം പൂര്‍ത്തിയായ ശേഷമാണ് നാളത്തേക്ക് മാറ്റിയത്. നാളെ 10:30 നാണ് കേസ് പരിഗണിക്കുക.
മഹാരാഷ്ട്രയിലെ സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട് ഏകദേശം ഒരു മാസക്കാലത്തോളം നീണ്ടു നിന്ന അനിശ്ചിതത്വത്തിനൊടുവില്‍ ദേവേന്ദ്ര ഫട്‌നാവിസ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുകയായിരുന്നു. എന്‍.സി.പി നേതാവ് അജിത്ത് പവാറിന്റെ പിന്തുണയോടെയായിരുന്നു സത്യപ്രതിജ്ഞ. അജിത്ത് പവാര്‍ ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്തിരുന്നു.