വാഷിംഗ്ടണ്‍: യു.എസ്- മെക്‌സിക്കോ അതിര്‍ത്തിയില്‍ കുടിയേറ്റം നിയന്ത്രിക്കാനുള്ള നയതന്ത്ര ചുമതല അമേരിക്കന്‍ വൈസ് പ്രസിഡന്റ് കമല ഹാരിസിനെ ഏല്‍പ്പിച്ച് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍.
യു.എസ്- മെക്‌സിക്കോ അതിര്‍ത്തിയില്‍ നിരവധി പേര്‍ അഭയാര്‍ത്ഥികളായി എത്തുന്നു എന്ന റിപ്പോര്‍ട്ട് വലിയ ചര്‍ച്ചയായിരുന്നു. ഇതിന് പിന്നാലെയാണ് ബൈഡന്‍ കമല ഹാരിസിനെ കുടിയേറ്റവുമായി ബന്ധപ്പെട്ട നയതന്ത്ര ചുമതല ഏല്‍പ്പിക്കുന്നത്.
മെക്‌സിക്കോ, തെക്കേ അമേരിക്ക തുടങ്ങിയ രാജ്യങ്ങളിലെ ഉദ്യോഗസ്ഥരുമായി ഹാരിസ് സംസാരിക്കും. താന്‍ ഏറ്റെടുക്കുന്നത് എളുപ്പമുള്ള ചുമതലയല്ല എന്ന് നന്നായി അറിയാമെന്ന് കമല ഹാരിസ് കൂട്ടിച്ചേര്‍ത്തു.
മെക്സിക്കോയുടെ തെക്കന്‍ അതിര്‍ത്തിയില്‍ നിന്നും അമേരിക്കയിലേക്ക് പലായനം ചെയ്യുന്നയാളുകളുടെ എണ്ണം കൂടിയതിന് പിന്നാലെ ബൈഡന്‍ കൂട്ടമായി ആളുകള്‍ അമേരിക്കയിലേക്ക് വരേണ്ടതില്ല എന്ന് പറഞ്ഞത് വലിയ ചര്‍ച്ചയായിരുന്നു.
‘ ഞാന്‍ കൃത്യമായി പറയുകയാണ് നിങ്ങള്‍ ചാടിക്കയറി ഇങ്ങോട്ടേക്ക് വരേണ്ടതില്ല. നിങ്ങളുടെ നഗരത്തെയും സമൂഹത്തെയും ഉപേക്ഷിക്കരുത്,” എന്നായിരുന്നു ബൈഡന്‍ പറഞ്ഞത്. എ.ബി.സി ന്യൂസുമായുള്ള അഭിമുഖത്തിലാണ് ബൈഡന്‍ അഭയാര്‍ത്ഥികള്‍ കൂട്ടമായി അമേരിക്കയിലെത്തുന്നതില്‍ എതിര്‍പ്പ് പരസ്യമായി രേഖപ്പെടുത്തിയത്.
മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നയം ബൈഡന്‍ തിരുത്തിയതാണ് വീണ്ടും അമേരിക്കയിലേക്ക് നിരവധി പേര്‍ അഭയാര്‍ത്ഥികളായെത്താന്‍ കാരണമായത് എന്ന വിമര്‍ശനത്തോടും ബൈഡന്‍ പ്രതികരിച്ചു.
ഇതിനു മുന്‍പും ഇത്തരത്തില്‍ അഭയാര്‍ത്ഥികള്‍ കൂട്ടമായി അമേരിക്കയില്‍ എത്തിയിട്ടുണ്ട് എന്ന് മാത്രമായിരുന്നു ഇത്തരം വിമര്‍ശനങ്ങളോട് ബൈഡന്‍ നടത്തിയ പ്രതികരണം. ‘
2019ലും 2020ലും ഇത്തരത്തില്‍ കൂട്ടമായി ആളുകള്‍ അമേരിക്കയില്‍ എത്തിയിരുന്നുവെന്നും ബൈഡന്‍ പറഞ്ഞു.
” ജോ ബൈഡന്‍ വരാന്‍ പറഞ്ഞതുകൊണ്ടാണ് ഈ ആളുകളെല്ലാം ഇങ്ങോട്ടേക്ക് വരുന്നത് എന്നാണ് പറയുന്നത്. ഞാന്‍ കേട്ട മറ്റൊരു കാര്യം ബൈഡന്‍ നല്ല മനുഷ്യനാണ് അതുകൊണ്ടാണ് അവര്‍ വരുന്നത് എന്നാണ്. തുറന്നുപറയട്ടെ, അതുകൊണ്ടല്ല ഇത്തരത്തില്‍ കൂടുതല്‍ ആളുകള്‍ ഇപ്പോള്‍ അമേരിക്കയിലെത്തുന്നത്,” ബൈഡന്‍ പറഞ്ഞു.
ജനുവരി 20ന് അധികാരത്തിലെത്തിയതിന് തൊട്ടുപിന്നാലെ ബൈഡന്‍ കുടിയേറ്റവുമായി ബന്ധപ്പെട്ട നിയമങ്ങളില്‍ വലിയ മാറ്റം വരുത്തിയിരുന്നു.
മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നയം ബൈഡന്‍ തിരുത്തിയതാണ് വീണ്ടും അമേരിക്കയിലേക്ക് നിരവധി പേര്‍ അഭയാര്‍ത്ഥികളായെത്താന്‍ കാരണമായത് എന്ന വിമര്‍ശനത്തോടും ബൈഡന്‍ പ്രതികരിച്ചു.
ഇതിനു മുന്‍പും ഇത്തരത്തില്‍ അഭയാര്‍ത്ഥികള്‍ കൂട്ടമായി അമേരിക്കയില്‍ എത്തിയിട്ടുണ്ട് എന്ന് മാത്രമായിരുന്നു ഇത്തരം വിമര്‍ശനങ്ങളോട് ബൈഡന്‍ നടത്തിയ പ്രതികരണം. ‘
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക