ഭൂപേന്ദ്ര പട്ടേല്‍ പുതിയ ഗുജറാത്ത് മുഖ്യമന്ത്രി
national news
ഭൂപേന്ദ്ര പട്ടേല്‍ പുതിയ ഗുജറാത്ത് മുഖ്യമന്ത്രി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 12th September 2021, 4:58 pm

അഹമ്മദാബാദ്: ഗുജറാത്ത് മുഖ്യമന്ത്രിയായി ഭൂപേന്ദ്ര പട്ടേലിനെ തെരഞ്ഞെടുത്തു. ഇന്ന് ചേര്‍ന്ന ബി.ജെ.പി എം.എല്‍.എമാരുടെ യോഗത്തിലാണ് തീരുമാനമുണ്ടായത്. ശനിയാഴ്ച വിജയ് രൂപാണി മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചതിനെ തുടര്‍ന്നാണ് പുതിയ മുഖ്യമന്ത്രിയെ തെരഞ്ഞെടുത്തത്.

പ്രത്യേകിച്ച് കാരണമൊന്നും കാണിക്കാതെയായിരുന്നു രൂപാണിയുടെ രാജി പ്രഖ്യാപനം.

വിഷയം ഗുജറാത്ത് നേതാക്കളുമായി കൂടിയാലോചിക്കുമെന്നും അതിന് ശേഷം കേന്ദ്ര നേതൃത്വം തീരുമാനമെടുക്കുമെന്നുമാണ് കേന്ദ്രമന്ത്രിയും ഗുജറാത്തിലെ ബി.ജെ.പിയുടെ കേന്ദ്ര നിരീക്ഷകനുമായ പ്രഹ്ലാദ് ജോഷി പ്രതികരിച്ചത്. ഇതിന് പിന്നാലെയാണ് ഭൂപേന്ദ്ര പട്ടേലിനെ പുതിയ മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തത്.

ഗുജറാത്തില്‍ നിന്നുള്ള രണ്ട് കേന്ദ്രമന്ത്രിമാരായ മന്‍സുഖ് മാണ്ഡവ്യ, പര്‍ഷോത്തം രൂപാല എന്നിവരുടെ പേരുകളാണ് രൂപാണിക്ക് പകരം ഉയര്‍ന്നുകേട്ടിരുന്നത്.

കേന്ദ്രഭരണ പ്രദേശങ്ങളായ ദാദ്ര, നഗര്‍ ഹവേലി, ദാമന്‍, ഡിയു, ലക്ഷദ്വീപ് എന്നിവയുടെ അഡ്മിനിസ്‌ട്രേറ്ററും ഏറെ വിവാദങ്ങള്‍ സൃഷ്ടിക്കുകയും ചെയ്ത പ്രഫുല്‍ ഖോഡ പട്ടേലിനേയുംസംസ്ഥാന കൃഷി മന്ത്രി ആര്‍.സി. ഫാല്‍ഡു എന്നിവരെയും പരിഗണിക്കുന്നതായും റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. എന്നാല്‍ ഈ റിപ്പോര്‍ട്ടുകളെ എല്ലാം തള്ളിക്കൊണ്ടാണ് ഭൂപേന്ദ്ര പട്ടേലിന് നറുക്കു വീണത്.

സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി സ്ഥാനത്തിരിക്കാന്‍ കഴിഞ്ഞത് ഭാഗ്യമായി കരുതെന്നും അതിന് നന്ദി പറയുന്നെന്നുമാണ് രൂപാണി പറഞ്ഞത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Bhupendra Patel is the new Chief Minister of Gujarat