സിനിമാപ്രേമികള്‍ക്ക് ഏറെ പ്രിയപ്പെട്ട ഒരു ചിത്രമാണ് സില്ലിന് ഒരു കാതല്‍. 2006ല്‍ പുറത്തിറങ്ങിയ സിനിമ സൂര്യയുടെ കരിയറിലെ വമ്പന്‍ ഹിറ്റുകളില്‍ ഒന്നായിരുന്നു. കുന്ദവിയായി ജ്യോതികയും ഐശ്വര്യയായി ഭൂമികയുമായിരുന്നു ഈ ചിത്രത്തില്‍ നായികമാരായി എത്തിയത്.
സിനിമാപ്രേമികള്‍ക്ക് ഏറെ പ്രിയപ്പെട്ട ഒരു ചിത്രമാണ് സില്ലിന് ഒരു കാതല്‍. 2006ല്‍ പുറത്തിറങ്ങിയ സിനിമ സൂര്യയുടെ കരിയറിലെ വമ്പന്‍ ഹിറ്റുകളില്‍ ഒന്നായിരുന്നു. കുന്ദവിയായി ജ്യോതികയും ഐശ്വര്യയായി ഭൂമികയുമായിരുന്നു ഈ ചിത്രത്തില്‍ നായികമാരായി എത്തിയത്.
ഭൂമികയെ ഇന്നും ആരാധകര്‍ ഓര്‍ക്കുന്നത് സില്ലിന് ഒരു കാതലിലെ ഐഷു ആയിട്ടാണ്. ഇപ്പോള്‍ ഈ സിനിമയില്‍ തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സീന്‍ ഏതാണെന്ന ചോദ്യത്തിന് മറുപടി നല്‍കുകയാണ് ഭൂമിക. ലിറ്റില്‍ ടോക്ക്സ് എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടി.
‘ഞാന്‍ ഗൗതമിനോട് (സൂര്യ) ഫോണില്‍ സംസാരിക്കുന്ന സീന്‍ എനിക്ക് ഒരുപാട് ഇഷ്ടമാണ്. അതായത് പുതപ്പിന് അടിയില്‍ വെച്ച് സംസാരിക്കുന്ന സീന്‍. അത് ഇന്നും എനിക്ക് ഓര്‍മയുണ്ട്. പിന്നീട് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ട് ഐഷു തിരിച്ചു വരുന്ന ഭാഗമുണ്ടല്ലോ. അതില്‍ ഒരു ഡൈനിങ് ടേബിള്‍ സീനുണ്ട്. അതും എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ട സീനാണ്,’ ഭൂമിക പറഞ്ഞു.
സൂര്യയുടെയും ജ്യോതികയുടെയും കൂടെ അഭിനയിച്ചതിനെ കുറിച്ചും നടി അഭിമുഖത്തില്‍ സംസാരിച്ചു. ഇരുവരും വളരെ നല്ല ആളുകളാണെന്നും സ്നേഹമുള്ളവരാണെന്നും ഭൂമിക പറയുന്നു. ജ്യോതികയുമായി കൂടുതല്‍ സംസാരിച്ചിട്ടില്ലെങ്കിലും കൂടെ അഭിനയിച്ചത് വളരെ നല്ല അനുഭവമായി തോന്നിയെന്നും നടി കൂട്ടിച്ചേര്‍ത്തു.
‘സൂര്യ സാറും ജ്യോതികയും വളരെ നല്ല ആളുകളാണ്. വളരെ സ്വീറ്റും സ്നേഹമുള്ളവരുമാണ്. സൂര്യ സാര്‍ തികച്ചും ഒരു ജെന്റില്‍മാനായ മനുഷ്യനാണ്. ജ്യോതിക ആണെങ്കില്‍ വളരെ നല്ല വ്യക്തിയാണ്. വളരെ ഡൗണ്‍ ടു എര്‍ത്താണ്. ഞാന്‍ ജ്യോതികയുമായി കൂടുതല്‍ സംസാരിച്ചിട്ടില്ല. പക്ഷെ സംസാരിച്ചിടത്തോളം നല്ല അനുഭവമായിരുന്നു,’ ഭൂമിക പറയുന്നു.
സിനിമാപ്രേമികള്‍ക്ക് ഇന്നും പ്രിയപ്പെട്ട നടിയാണ് ഭൂമിക. 2000ല്‍ പുറത്തിറങ്ങിയ തെലുങ്ക് ചിത്രമായ യുവക്കൂട് എന്ന സിനിമയിലൂടെയാണ് ഭൂമിക തന്റെ കരിയര്‍ ആരംഭിക്കുന്നത്. അതിനുശേഷം തെലുങ്കിലും തമിഴിലുമായി നടി ധാരാളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.
2003ല്‍ സല്‍മാന്‍ ഖാന്‍ നായകനായ തെരെ നാം എന്ന സിനിമയിലൂടെ ഭൂമിക ബോളിവുഡിലും അഭിനയിച്ചിരുന്നു. 2008ല്‍ ഗുര്‍ദാസ് മാന്‍ എന്ന നടനോടൊപ്പം പഞ്ചാബി ചിത്രമായ ‘യാരിയാന്‍’ എന്ന ചിത്രത്തിലും നടി അഭിനയിച്ചിട്ടുണ്ട്.
Content Highlight: Bhumika Talks About Her Fav Scene In Sillunu Oru Kaadhal Movie