കണ്‍ട്രോള്‍ റൂമിലെ പൊലീസ് ഉദ്യോഗസ്ഥനും സിമി പ്രവവര്‍ത്തകരെ പിന്തുടര്‍ന്ന പൊലീസ് സംഘത്തിലെ ഉദ്യോഗസ്ഥനും തമ്മില്‍ നടത്തിയ വയര്‍ലെസ് സംഭാഷണമാണിത്. ഭോപ്പാലിലേത് ഏറ്റുമുട്ടലല്ല കൊലപാതകമാണ് എന്ന് തെളിയിക്കുന്ന വ്യക്തമായ രേഖയാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്.
ഭോപ്പാല്‍: ജയില്‍ ചാടിയ 8 സിമി പ്രവര്‍ത്തകരെ കൊലപ്പെടുത്തിയത് വ്യാജ ഏറ്റുമുട്ടലില്‍ തന്നെയെന്നതിന്റെ തെളിവ് പുറത്ത്. രക്ഷപ്പെട്ട ആരെയും ബാക്കി വെയ്ക്കരുതെന്ന് പൊലീസ് ഓഫീസര്‍ പറയുന്ന വയര്‍ലെസ് സന്ദേശമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.
ന്യൂസ്18 ചാനലാണ് ഈ വയര്‍ലെസ് സന്ദേശം പുറത്തു വിട്ടിരിക്കുന്നത്. കണ്‍ട്രോള്‍ റൂമിലെ പൊലീസ് ഉദ്യോഗസ്ഥനും സിമി പ്രവവര്‍ത്തകരെ പിന്തുടര്‍ന്ന പൊലീസ് സംഘത്തിലെ ഉദ്യോഗസ്ഥനും തമ്മില്‍ നടത്തിയ വയര്‍ലെസ് സംഭാഷണമാണിത്. ഭോപ്പാലിലേത് ഏറ്റുമുട്ടലല്ല കൊലപാതകമാണ് എന്ന് തെളിയിക്കുന്ന വ്യക്തമായ രേഖയാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്.
ഏറ്റുമുട്ടലിന് ശേഷം പൊലീസ് ഭാഷ്യത്തെ ചോദ്യം ചെയ്ത് 3 വീഡിയോ ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു ഇതിന് പിന്നാലെയാണ് ഏറ്റുമുട്ടലിനെ സംബന്ധിച്ച പൊലീസ് വയര്‍ലെസ് സന്ദേശം പുറത്തു വന്നിരിക്കുന്നത്.
നിരായുധരായ സിമി പ്രവര്‍ത്തകരെ വെടിവെച്ച് കൊല്ലാന്‍ പൊലീസ് ഉദ്യോഗസ്ഥന്‍ നിര്‍ദേശിക്കുന്നുണ്ട്. ഇവരുടെ പക്കല്‍ ആയുധങ്ങളുണ്ടായിരുന്നു എന്ന് പ്രചരിപ്പിക്കണമെന്നും ആരെയും ബാക്കിവെക്കരുതെന്ന നിര്‍ദേശവും പുറത്തുവന്ന സംഭാഷണത്തിലുണ്ട്.
പരിക്കുകളോടെ രക്ഷപ്പെടാന്‍ ആരെയും അനുവദിക്കരുതെന്നും പരിക്ക് മാത്രമായാല്‍ ആശുപത്രി ചെലവ് ആര് വഹിക്കുമെന്ന് പൊലീസ് ഓഫീസര്‍ ചോദിക്കുന്നതും വയര്‍ലെസ് സന്ദേശത്തിലുണ്ട്.