Advertisement
Daily News
ഭഗവത് ഗീതയെ ദേശീയ ഗ്രന്ഥമാക്കുമെന്ന് സുഷമ സ്വരാജ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2014 Dec 08, 04:29 am
Monday, 8th December 2014, 9:59 am

swaraj
ന്യൂദല്‍ഹി: ഭഗവത് ഗീതയെ രാജ്യത്തിന്റെ ഔദ്യോഗിക ഗ്രന്ഥമാക്കുമെന്ന് കേന്ദ്ര വിദേശ കാര്യമന്ത്രി സുഷമ സ്വരാജ്. ഇത് സംബന്ധിച്ച് ഔദ്യോഗിക നടപടി ക്രമങ്ങള്‍ മാത്രമേ ബാക്കിയുള്ളൂവെന്നും സുഷമ. ഭഗവത് ഗീതയുടെ 5,151 വാര്‍ഷികത്തോട് അനുബന്ധിച്ച് ചെങ്കോട്ടയില്‍ നടന്ന ഗീത പ്രേരണ മഹോത്സവത്തില്‍ പങ്കെടുക്കവെയാണ് സുഷമയുടെ അഭിപ്രായ പ്രകടനം. നേരത്തെ മോദി അമേരിക്കന്‍ പര്യടനത്തിനിടെ ഒബാമക്ക് ഭഗവത് ഗീത സമ്മാനിച്ചതിലൂടെ ഗ്രന്ഥത്തിന് ദേശീയ അംഗീകാരം ലഭിച്ചുവെന്നും സുഷമ പറഞ്ഞു.

ചടങ്ങില്‍ സംബന്ധിച്ച വി.എച്ച്.പി ദേശീയ അദ്ധ്യക്ഷന്‍ അശോക് സിംഗാള്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഉടന്‍ തന്നെ ഭഗവത് ഗീതയെ ദേശീയ ഗ്രന്ഥമാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.

ഭഗവത് ഗീതയില്‍ എല്ലാവരും നേരിടുന്ന പ്രശനങ്ങള്‍ക്ക് പരിഹാരമുണ്ടെന്നും ജീവിതത്തിലും വിദേശകാര്യമന്ത്രിയായിരിക്കുമ്പോഴും വെല്ലുവിളികള്‍ നേരിടാന്‍ ഗ്രന്ഥം തന്നെ സഹായിച്ചിട്ടുണ്ടെന്നും സുഷമ സ്വരാജ് പറഞ്ഞു.

എന്നാല്‍ സുഷമയുടെ നിര്‍ദേശത്തോട് തൃണമൂല്‍ അദ്ധ്യക്ഷ മമത ബാനര്‍ജി പ്രതികരിച്ചത് ജനാധിപത്യത്തില്‍ ഭരണഘടനയാണ് വിശുദ്ധ ഗ്രന്ഥം എല്ലാ പുണ്യ ഗ്രന്ഥങ്ങളും നമ്മുടെ അഭിമാനമാണ്, മുഴുവന്‍ ഗ്രന്ഥങ്ങളെയും നമ്മള്‍ തുല്ല്യ രീതിയില്‍ ബഹുമാനിക്കണമെന്നുമാണ്.