Advertisement
IFFK 2017
മികച്ച ചിത്രം വാജിബ്, സംവിധായിക അനൂജ ബുനിയ വര്‍ദ്ധനെ; ചലച്ചിത്രോത്സവം കൊടിയിറങ്ങി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2017 Dec 15, 01:45 pm
Friday, 15th December 2017, 7:15 pm

തിരുവനന്തപുരം: 22-ാമത് അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ മികച്ച ചിത്രത്തിനുള്ള സുവര്‍ണ ചകോരം അന്നമേരി ജാകിര്‍ സംവിധാനം ചെയ്ത വാജിബിന്. “ദി ഫെയര്‍വെല്‍ ഫ്ളവര്‍ സംവിധാനം ചെയ്ത അനൂജ ബുനിയ വര്‍ദ്ധനെയാണ് മികച്ച സംവിധായിക.

ഹിന്ദി ചിത്രം ന്യൂട്ടനും മലയാള ചിത്രം ഏദനും രണ്ടു പുരസ്‌കാരം നേടി. മികച്ച നവാഗത സംവിധായകനുള്ള രജത ചകോരം ഏദന്‍ സംവിധാനം ചെയ്ത സഞ്ജു സുരേന്ദ്രന് ലഭിച്ചു. പ്രേക്ഷകര്‍ തിരഞ്ഞെടുത്ത മികച്ച ചിത്രത്തിനുള്ള രജത ചകോരം ഐ സ്റ്റില്‍ ഹൈഡ് റ്റു സ്മോക്കിനാണ്.

മികച്ച അന്താരാഷ്ട്ര ചിത്രത്തിനുള്ള ഫിപ്രസി പുരസ്‌കാരം അമിത് വി.മസൂര്‍ക്കര്‍ സംവിധാനം ചെയ്ത ന്യൂട്ടനാണ്. മികച്ച മലയാള ചിത്രത്തിനുള്ള ഫിപ്രസി പുരസ്‌കാരം ഏദന്‍ സ്വന്തമാക്കി. സംവിധാനം സഞ്ജു സുരേന്ദ്രന്‍

മികച്ച മലയാള ചിത്രത്തിനുള്ള നെറ്റ്പാക് പുരസ്‌കാരം ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത തൊണ്ടിമുതലും ദൃക്സാക്ഷിയും സ്വന്തമാക്കി.