National Politics
'ബംഗാളില്‍ തൃണമൂലും സി.പി.ഐ.എമ്മും തമ്മില്‍ രഹസ്യധാരണ'; തോല്‍വിക്ക് പിന്നിലെ 'കാരണം കണ്ടെത്തി' ബി.ജെ.പി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2022 Mar 06, 10:44 am
Sunday, 6th March 2022, 4:14 pm

കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസും സി.പി.ഐ.എമ്മും തമ്മില്‍ രഹസ്യധാരണയുണ്ടെന്ന് ബി.ജെ.പി.

തദ്ദേശ തെരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസും സി.പി.ഐ.എമ്മും രഹസ്യധാരണയുണ്ടാക്കിയെന്നാണ് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് സുകാന്ത മജുംദാര്‍ ആരോപിച്ചത്.തെരഞ്ഞെടുപ്പ് നടന്ന 108 മുനിസിപ്പാലിറ്റികളില്‍ ഒന്നിലും ബി.ജെ.പി വിജയിച്ചിരുന്നില്ല.

സംസ്ഥാനത്ത് തൃണമൂല്‍ ‘അനൗദ്യോഗിക അടിയന്തരാവസ്ഥ’ അഴിച്ചുവിട്ടിട്ടുണ്ടെന്നും ബി.ജെ.പിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നത് കുറ്റകൃത്യമായാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.

തദ്ദേശ തെരഞ്ഞെടുപ്പില്‍ 10 വാര്‍ഡുകളില്‍ ഏഴെണ്ണത്തില്‍ തൃണമൂലും മൂന്നെണ്ണത്തില്‍ സി.പി.ഐ.എമ്മും വിജയിച്ചിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് ബി.ജെ.പിയുടെ ആരോപണം.

തെരഞ്ഞെടുപ്പിന് പോയ 108 മുനിസിപ്പാലിറ്റികളില്‍ 102ലും തൃണമൂല്‍ വിജയിച്ചപ്പോള്‍, സി.പി.ഐ.എമ്മും ഡാര്‍ജിലിംഗ് ആസ്ഥാനമായുള്ള പുതിയ പാര്‍ട്ടിയായ ഹാംറോ പാര്‍ട്ടിയും ഓരോ സീറ്റ് വീതം വിജയിച്ചിരുന്നു.

Content Highlights: Bengal politics, Trinamool, BJP, CPIM