കൊല്‍ക്കത്ത: മംഗളൂരുവില്‍ പൗരത്വ നിയമത്തിനെതിരെ പ്രതിഷേധം നടത്തിയവര്‍ക്ക് നേരെ പൊലീസ് നടത്തിയ വെടിവെപ്പില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് ബംഗാള്‍ സര്‍ക്കാര്‍ അഞ്ച് ലക്ഷം രൂപ വീതം നല്‍കുമെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി പ്രഖ്യാപിച്ചു. നിയമത്തിനെതിരെ സംഘടിപ്പിച്ച റാലിയില്‍ വെച്ചായിരുന്നു മമതയുടെ പ്രഖ്യാപനം.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
പൗരത്വ നിയമത്തിനെതിരെയും പൗരത്വ രജിസ്റ്ററിനെതിരെയും എല്ലാ വിദ്യാര്‍ത്ഥികളും സമാധാനപരമായി പ്രക്ഷോഭം തുടരണമെന്ന് മമത ബാനര്‍ജി പറഞ്ഞു. രാജാബസാര്‍ മുതല്‍ മാലിക് ബസാര്‍ വരെയായിരുന്നു റാലി.
‘എനിക്കറിയാം വിദ്യാര്‍ത്ഥികളെ ഭീഷണിപ്പെടുത്തുന്നുണ്ടെന്ന്. ഞാന്‍ അവരോട് പറയുന്നു, ഒരുമിച്ച് ഐക്യത്തോടെ മുന്നേറാമെന്ന്. ഞാന്‍ പൗരത്വ രജിസ്റ്റര്‍ നിര്‍ത്തലാക്കി. കാരണം അവര്‍ സര്‍ട്ടിഫിക്കറ്റുകള്‍ ചോദിക്കുന്നു’ മമത പറഞ്ഞു.