കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ ഗവര്‍ണറെ ചെന്ന് കാണില്ലെന്ന് വ്യക്തമാക്കി സംസ്ഥാന ചീഫ് സെക്രട്ടറി.
ബംഗാളിലെ സംഘര്‍ഷം സംബന്ധിച്ചാണ് ഗവര്‍ണര്‍ ചീഫ് സെക്രട്ടറിയോട് തന്നെ കാണാന്‍ നിര്‍ദ്ദേശം നല്‍കിയത്. ഈ നിര്‍ദ്ദേശമാണ് ചീഫ് സെക്രട്ടറി തള്ളിയത്.
മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ നിര്‍ദ്ദേശപ്രകാരമാണ് ചീഫ് സെക്രട്ടറിയുടെ തീരുമാനമെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ചീഫ് സെക്രട്ടറിയുടെ നിലപാട് ഭരണഘടനാ വിരുദ്ധമാണെന്ന് ഗവര്‍ണര്‍ പറഞ്ഞു.
തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെയുണ്ടായ സംഘര്‍ഷത്തെക്കുറിച്ച് സംസ്ഥാന ആഭ്യന്തര വകുപ്പ് റിപ്പോര്‍ട്ട് നല്‍കാത്ത സാഹചര്യത്തിലാണ് ഗവര്‍ണര്‍ ജഗ്ദീപ് ദങ്കര്‍ ചീഫ് സെക്രട്ടറിയെ വിളിപ്പിച്ചത്. ഇന്ന് രാത്രി 7 മണിക്ക് മുമ്പായി രാജ്ഭവനില്‍ എത്തണമെന്നായിരുന്നു നിര്‍ദ്ദേശം.
ബംഗാളില്‍ ഉണ്ടായ അക്രമങ്ങളില്‍ 16 പേരാണ് ഇതുവരെ കൊല്ലപ്പെട്ടെന്നാണ് സര്‍ക്കാര്‍ കണക്ക്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക