Entertainment
ആ സിനിമയുടെ ഷൂട്ട് എവിടെയുണ്ടോ, അവിടെയെല്ലാം മഴയുണ്ടാകും; മഴ കാണാനായി മാത്രം ആളുകള്‍ വരാന്‍ തുടങ്ങി: ബേസില്‍ ജോസഫ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Apr 12, 12:04 pm
Saturday, 12th April 2025, 5:34 pm

നവാഗതനായ ശിവപ്രസാദ് സംവിധാനം ചെയ്ത് ബേസില്‍ ജോസഫ് നായകനായി എത്തിയ ഏറ്റവും പുതിയ ചിത്രമാണ് മരണമാസ്. ടൊവിനോ തോമസ് പ്രൊഡക്ഷന്‍സ് നിര്‍മിച്ച ചിത്രം വിഷു റിലീസായി ഏപ്രില്‍ 10 നാണ് തിയേറ്ററില്‍ എത്തിയത്. ചിത്രത്തിന്റെ തിരക്കഥയൊരുക്കിയത് നടന്‍ സിജു സണ്ണിയാണ്. ബേസിലിനെ കൂടാതെ രാജേഷ് മാധവന്‍, സിജു സണ്ണി, സുരേഷ് കൃഷ്ണ, അനിഷ്മ അനില്‍കുമാര്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

മരണമാസ്സ് സിനിമയെ കുറിച്ച് സംസാരിക്കുകയാണ് ബേസില്‍ ജോസഫ്. മരണമാസ്സ് എന്ന സിനിമയോട് അഭിനേതാക്കള്‍ക്കും അണിയറപ്രവര്‍ത്തകര്‍ക്കും ഒരു സ്‌നേഹമുണ്ടെന്നും അതുകൊണ്ടാണ് ഒരു ഇന്റര്‍വ്യൂവും കൊടുക്കാത്ത സുരേഷ് കൃഷ്ണ പോലും മരണമാസ്സിന്റെ അഭിമുഖങ്ങളില്‍ വന്നിരിക്കാറുള്ളതെന്നും ബേസില്‍ പറയുന്നു.

നിര്‍മാതാവ് പിശുക്കനാണെന്ന് താന്‍ തമാശക്ക് പറഞ്ഞതാണെന്നും സിനിമയുടെ ഷൂട്ട് തുടങ്ങിയപ്പോള്‍ പറഞ്ഞതിനേക്കാള്‍ കൂടുതല്‍ തുക വേണ്ടിവന്നെന്നും ബേസില്‍ പറഞ്ഞു. മരണമാസ്സിന്റെ ഷൂട്ട് എവിടെ നടന്നാലും അവിടെയെല്ലാം മഴപെയ്യുമെന്നും അവസാനം മഴ കാണാനായി മാത്രം ആളുകള്‍ മരണമാസ്സിന്റെ ലൊക്കേഷനില്‍ വരുമെന്നും തമാശരൂപേണ അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മരണമാസ്സിന്റെ പ്രസ് മീറ്റില്‍ സംസാരിക്കുകയായിരുന്നു ബേസില്‍ ജോസഫ്.

‘സുരേഷേട്ടന്‍ അങ്ങനെ അഭിമുഖങ്ങളിലെല്ലാം വന്നിരിക്കാറുള്ള ആളല്ല. പക്ഷെ അദ്ദേഹം മരണമാസ്സിന്റെ ഇന്റര്‍വ്യൂസിന് വേണ്ടി ഞങ്ങളുടെ കൂടെ വന്നിരിക്കാന്‍ തുടങ്ങി. തമാശ പറയാനും അങ്ങോട്ടും ഇങ്ങോട്ടും കൗണ്ടറിടിച്ച് ഇരിക്കാനുമെല്ലാം ഞങ്ങളുടെ കൂടെ സുരേഷേട്ടനും ഉണ്ടായിരുന്നു. അങ്ങനെ എല്ലാവര്‍ക്കും ആ സിനിമയോട് വല്ലാത്തൊരു സ്‌നേഹമുണ്ട്.

മരണമാസ്സിന്റെ ഷൂട്ട് എവിടെ ഉണ്ടോ അവിടെയെല്ലാം മഴ പെയ്യും. എല്ലാ ദിവസവും സെറ്റില്‍ മഴയായിരുന്നു. പിന്നെ പിന്നെ മഴകാണാനായി പലരും സെറ്റില്‍ വരാന്‍ വേണ്ടി തുടങ്ങി

പ്രൊഡ്യൂസര്‍ പിശുക്കനാണെന്ന് പല അഭിമുഖങ്ങളിന്‍ പറഞ്ഞിട്ടുണ്ടെങ്കിലും പ്രൊഡക്ഷന്‍ എല്ലാം നല്ലതായിരുന്നു നു. ഷൂട്ടിങ് തുടങ്ങി കഴിഞ്ഞപ്പോള്‍ പറഞ്ഞതിലും കുറച്ച് കൂടുതല്‍ തുക മരണമാസ്സിന് വേണ്ടി വന്നിരുന്നു. പിന്നെ മഴയും ഒരു പ്രശ്‌നമായിരുന്നു.

മരണമാസ്സിന്റെ ഷൂട്ട് എവിടെ ഉണ്ടോ അവിടെയെല്ലാം മഴ പെയ്യും. എല്ലാ ദിവസവും സെറ്റില്‍ മഴയായിരുന്നു. പിന്നെ പിന്നെ മഴകാണാനായി പലരും സെറ്റില്‍ വരാന്‍ വേണ്ടി തുടങ്ങി. പൊരിവെയിലുള്ള രാമേശ്വരത്ത് ഞങ്ങള്‍ ഷൂട്ട് ചെയ്യാന്‍ വേണ്ടി പോയപ്പോള്‍ അവിടെ മാത്രമായി മഴ പെയ്തു,’ ബേസില്‍ ജോസഫ് പറയുന്നു.

Content Highlight: Basil joseph Talks About Maranamass Movie