ആ സീനിൽ ലാലേട്ടന്റെ റിയാക്ഷനാണ് ശരിക്കും ഹ്യൂമർ, ഇത്ര ഓവറായി ചെയ്യുന്നത് എന്തിനാണെന്ന് ചിലപ്പോൾ തോന്നും: ബേസിൽ
Entertainment
ആ സീനിൽ ലാലേട്ടന്റെ റിയാക്ഷനാണ് ശരിക്കും ഹ്യൂമർ, ഇത്ര ഓവറായി ചെയ്യുന്നത് എന്തിനാണെന്ന് ചിലപ്പോൾ തോന്നും: ബേസിൽ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 25th December 2024, 3:54 pm

മലയാള സിനിമയിലെ ഓൾ റൗണ്ടറിൽ ഒരാളാണ് ബേസിൽ ജോസഫ്. തിര എന്ന വിനീത് ശ്രീനിവാസൻ സിനിമയിലൂടെ സഹ സംവിധായകനായി കടന്നുവന്ന ബേസിൽ ഇന്ന് മലയാള സിനിമയ്ക്ക് ഒഴിച്ചുകൂടാൻ പറ്റാത്ത ഒരു അവിഭാജ്യ ഘടകമാണ്.

കുഞ്ഞിരാമായണം എന്ന സിനിമയിലൂടെ സംവിധായകനായി കഴിവ് തെളിയിച്ച ബേസിൽ ഗോദ, മിന്നൽ മുരളി എന്നീ സിനിമകളിലൂടെ മലയാളത്തിലെ മുൻനിര സംവിധായകനായി അദ്ദേഹം മാറി.

കോമഡി കഥാപാത്രങ്ങളിൽ കഴിവ് തെളിയിച്ച ബേസിൽ ഹ്യൂമർ ചെയ്യുമ്പോൾ എനർജി വളരെ പ്രധാനപ്പെട്ടതാണെന്ന് പറയുകയാണ് . തേന്മാവിൻ കൊമ്പത്ത് എന്ന ചിത്രത്തിലെ മലയാളികൾ ഇന്നും റിപ്പീറ്റടിച്ച് കാണുന്ന മോഹൻലാലും കുതിരവട്ടം പപ്പുവും ഒന്നിച്ചുള്ള സീനിനെ കുറിച്ച് സംസാരിക്കുകയായിരുന്നു ബേസിൽ.

ആ സീനിൽ മോഹൻലാലിന്റെ റിയാക്ഷൻ കണ്ടിട്ടാണ് പ്രേക്ഷകർ ചിരിക്കുന്നതെന്നും അതിന് കാരണം കുതിരവട്ടം പപ്പുവിന്റെ പ്രകടനമാണെന്നും ബേസിൽ പറയുന്നു. രണ്ട് പേരും നന്നായി പെർഫോം ചെയ്യുമ്പോഴാണ് പ്രേക്ഷകർക്ക് അത് വർക്കാവുകയെന്നും ബേസിൽ ക്ലബ്ബ് എഫ്.എമ്മിനോട് പറഞ്ഞു.

‘ഹ്യൂമർ ചെയ്യുമ്പോൾ എനർജി വളരെ പ്രധാനപ്പെട്ടതാണ്. നമ്മൾ ഇങ്ങനെ പമ്പായി നിൽക്കണം. തേന്മാവിൻ കൊമ്പത്തിലെ, താനാരാണെന്ന് തനിക്ക് അറിയില്ലെങ്കിൽ താൻ എന്നോട് ചോദിക്ക്, എന്ന സാധനം പപ്പു ചേട്ടൻ അങ്ങനെ ചെയ്യുമ്പോൾ പ്രേക്ഷകർ ചിരിക്കുന്നത് ലാലേട്ടന്റെ റിയാക്ഷൻ കണ്ടിട്ടാണ്.

അത് കണ്ടിട്ടാണ് നമ്മൾ ചിരിക്കുന്നത്. ആ റിയാക്ഷൻ ഇടാനുള്ള സാധനം പപ്പു ചേട്ടൻ അവിടെ നിന്ന് നൽകിയാൽ മാത്രമേ ലാലേട്ടന് അത് തരാൻ പറ്റുള്ളൂ. അതിത്തിരി മോശം പെർഫോമൻസാണെങ്കിൽ ചിലപ്പോൾ നന്നായി റിയാക്ഷൻ ഇടാനും പറ്റില്ല നമുക്ക് ചിരിക്കാനും പറ്റില്ല.

അപ്പോൾ നമുക്ക് ആ ചിരി റിലേറ്റ് ചെയ്യാൻ പറ്റില്ല. ഇയാൾ എന്തിനാണ് ഇത്ര ഓവറായി റിയാക്ട് ചെയ്യുന്നതെന്ന് നമ്മൾ വിചാരിക്കും. രണ്ട് പേരും അവിടെ തകർക്കുമ്പോഴാണ് രണ്ടും കോംപ്ലിമെന്റ് ചെയ്യുന്നത്. അതാണ് ഹ്യൂമർ. അത് നന്നായി പ്രേക്ഷകർക്ക് വർക്കാവണം,’ബേസിൽ പറയുന്നു.

Content Highlight: Basil Joseph About  Thenmavin Kombath Movie Comedy Scenes