തിരുവനന്തപുരം: സംസ്ഥാനത്ത് ചൊവ്വാഴ്ച മുതല്‍ ബാറുകള്‍ തുറക്കാന്‍ അനുമതിയായി. ബാറുകള്‍ക്ക് പുറമെ സംസ്ഥാനത്തെ കള്ള് ഷാപ്പുകളും ബിയര്‍ വൈന്‍ പാര്‍ലറുകളും തുറക്കും.
സംസ്ഥാനത്തെ ബെവ്‌കോ ഔട്ട്‌ലെറ്റുകളുടെ പ്രവര്‍ത്തന സമയം രാത്രി 9 മണിയായി ക്രമീകരിക്കാനും ക്ലബുകളില്‍ മദ്യം നല്‍കാനും തീരുമാനമായിട്ടുണ്ട്. കൊവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ചായിരിക്കണം ഇവയുടെ പ്രവര്‍ത്തനമെന്ന് നിര്‍ദ്ദേശമുണ്ട്.
കൊവിഡ് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ മാര്‍ച്ച് മുതല്‍ സംസ്ഥാനത്ത് മദ്യശാലകള്‍ അടച്ചുപൂട്ടിയിരുന്നു. പിന്നീട് ബാറുകളിലെ കൗണ്ടറുകള്‍ വഴി പാഴ്‌സല്‍ നല്‍കാനുള്ള അനുമതി സര്‍ക്കാര്‍ നല്‍കിയിരുന്നു.
നേരത്തെ ബാറില്‍ നിയന്ത്രണങ്ങളോടെ ഇരുന്ന് മദ്യപിക്കാന്‍ അനുമതി നല്‍കണമെന്ന എക്സൈസ് കമ്മീഷണര്‍ രണ്ടു തവണ ഫയല്‍ കൈമാറിയെങ്കിലും ആവശ്യം സര്‍ക്കാര്‍ തള്ളിയിരുന്നു.
ആരോഗ്യ വകുപ്പിന്റെ നിര്‍ദേശം പരിഗണിച്ചാണ് തുറക്കേണ്ടെന്ന തീരുമാനത്തിലേക്ക് സര്‍ക്കാര്‍ എത്തിയത്
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക