ലോകമെമ്പാടും ബാര്‍ബിയും പിങ്ക് നിറത്തിന്റെ വിപ്ലവവും തരംഗം സൃഷ്ടിക്കുകയാണ്. പല തരത്തിലുള്ള ട്രെന്‍ഡുകളാണ് ബാര്‍ബിയെ വെച്ചും പിങ്ക് വെച്ചും ഇന്റര്‍നെറ്റില്‍ പ്രത്യക്ഷപ്പെടുന്നത്.
കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് തമിഴ് നടന്മാരുടെ കെന്‍ എഡിഷന്‍ എ.ഐ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
കമല്‍ഹാസനും രജിനികാന്തുമെല്ലാം കെന്‍ അയാല്‍ എങ്ങനെയുണ്ടാകും എന്ന് കാട്ടിത്തരുന്ന ചിത്രങ്ങള്‍ ആയിരുന്നു അവയെല്ലാം.
മമ്മൂട്ടി, മോഹന്‍ലാല്‍, ദുല്‍ഖര്‍ സല്‍മാന്‍, ടൊവിനോ തോമസ്, ഫഹദ് ഫാസില്‍, പൃഥ്വിരാജ്, നിവിന്‍ പോളി എന്നിവരുടെ ചിത്രങ്ങളാണ് കെന്‍ ഡോള്‍ ആയി അവതരിപ്പിച്ചിരിക്കുന്നത്.
ആരാധകര്‍ എന്തായാലും ചിത്രങ്ങള്‍ ഏറ്റെടുത്ത് കഴിഞ്ഞു. വമ്പന്‍ പ്രതികരണമാണ് എ. ഐ ചിത്രങ്ങള്‍ക്ക് ലഭിക്കുന്നത്. അതേസമയം ആഗോളതലത്തില്‍ നിന്ന് കളക്ഷനായി ഒരു ബില്യണ്‍ സ്വന്തമാക്കാന്‍ ഗ്രെറ്റാ ഗെര്‍വിഗ് സംവിധാനം ചെയ്ത ബാര്‍ബിക്ക് കഴിഞ്ഞു.
ചിത്രത്തിന് ഒരു ബില്യണ്‍ കളക്ഷന്‍ സ്വന്തമാക്കാന്‍ കഴിഞ്ഞതോടെ ഒരു ബില്യണ്‍ ഡോളര്‍ ക്ലബിലെത്തുന്ന ആദ്യ സ്വതന്ത്ര വനിതാ സംവിധായികയായി ഗ്രെറ്റാ ഗെര്‍വിഗ്. ‘ബാര്‍ബില്ല്യണ്‍’ എന്നായിരുന്നു നേട്ടത്തെ വാര്‍ണര്‍ ബ്രദേഴ്‌സ് വിശേഷിപ്പിച്ചത്.
ഡേവിഡ് ഹേമാന്‍, മാര്‍ഗറ്റ് റോബീ, ടോം അക്കെര്‍ലീ റോബീ ബ്രെന്നെര്‍ എന്നിവര്‍ ചേര്‍ന്നാണ് ഗ്രേറ്റ ഗെര്‍വിഗിന്റെ സംവിധാനത്തിലുള്ള ‘ബാര്‍ബി’ ചിത്രം നിര്‍മിച്ചിരിക്കുന്നത്.
വാര്‍ണര്‍ ബ്രോസ് പിക്‌ചേഴ്‌സാണ് ചിത്രത്തിന്റെ വിതരണം. മാര്‍ക്ക് റോന്‍സണും ആന്‍ഡ്ര്യൂ വ്യാട്ടുമാണ് സംഗീതം ചെയ്തിരിക്കുന്നത്. ‘ബാര്‍ബി’ പാവകളുടെ കഥ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.
‘ബാര്‍ബി’യായി മാര്‍ഗറ്റ് റോബീയും ‘കെന്നാ’യി ചിത്രത്തില്‍ റയാന്‍ ഗോസ്‌ലിംഗും എത്തിയപ്പോള്‍, കേറ്റ്, ഇസ്സ, അലക്‌സാണ്ടര്‍ ഷിപ്പ്, ഹാരി നെഫ്, അന ക്രൂസ് കെയ്ന്‍, നിക്കോള, മരിസ എബെലെ, അമേരിക്ക ഫെറേറ, മൈക്കിള്‍സെറ, എമെറാള്‍ഡ് ഫെന്നെല്‍ തുടങ്ങി ഒട്ടേറെ പേര്‍ ചിത്രത്തില്‍ വേഷമിട്ടു.
2023ല്‍ ആഗോളതലത്തില്‍ തന്നെ കളക്ഷനില്‍ രണ്ടാമതെത്തിയ ‘ബാര്‍ബി’ ഇപ്പോഴും പ്രേക്ഷകര്‍ ആഘോഷിക്കുകയാണ്. ആക്ഷേപ ഹാസ്യവും ചിത്രത്തെ ആകര്‍ഷമാക്കുന്നു. ‘ബാര്‍ബി’യിലെ ഗാനങ്ങളും ഹിറ്റായി മാറിയിരുന്നു.